SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.24 PM IST

മത്സ്യത്തൊഴിലാളി സംഗമം ആഗസ്റ്റ് 13 ന്

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) ആഗസ്റ്റ് 13 ന് സംഘടിപ്പിക്കുന്ന മത്സ്യത്തൊഴിലാളി സംഗമം കൊല്ലം തങ്കശ്ശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 1, വൈകിട്ട് 4ന് കൊച്ചുതുറയിൽ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ സംസ്ഥാന വാഹന ജാഥ ഉദ്ഘാടനം ചെയ്യും. ജാഥാ ലീഡർ പി.പി.ചിത്തരഞ്ജൻ എം.എൽ.എ, വൈസ്‌ക്യാപ്ടൻ ടി.മനോഹരൻ, ജാഥ മാനേജർ ക്ലൈനസ്സ് റൊസാരിയോ, അംഗങ്ങളായ എ. സ്നാഗപ്പൻ,ടി.കെ.ഭാസുരാദേവി, പി.ഐ.ഹാരിസ്, എ.സഫറുള്ള തുടങ്ങിയവർ പങ്കെടുക്കും.

TAGS: FISHERIES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY