SignIn
Kerala Kaumudi Online
Thursday, 29 October 2026 6.54 PM IST

'നേഹ ബോറയല്ല, ഭദ്രകീർത്തിയെപ്പോലൊരു മകളെയാണ് ആഗ്രഹിക്കേണ്ടത്' വിനീതിനോട് ടി പി സെൻകുമാർ

READ ENGLISH VERSION
t-p-senkumar
ടി പി സെൻകുമാർ, ഭദ്രകീർത്തി, വിനീത് ശ്രീനിവാസൻ

തന്റെ മകൾ ഡൽഹി വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ശക്തമായ മുഖങ്ങളിലൊന്നായി മാറിയ നേഹ ബോറയെപ്പോലെയായി വളരണമെന്ന് നടൻ വിനീത് ശ്രീനിവാസൻ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത് ഏറെ ചർച്ചയായിരുന്നു. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ ദേശീയ പ്രസിഡന്റും ജെഎൻയുവിലെ ഗവേഷകയുമാണ് നേഹ ബോറ. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെടുത്തി വിനീത് ശ്രീനിവാസന് തുറന്ന് കത്തെഴുതിയിരിക്കുകയാണ് മുൻ ഡിജിപി ടി പി സെൻകുമാർ.

ടി പി സെൻകുമാറിന്റെ വാക്കുകൾ

പ്രിയപ്പെട്ട വിനീത് ശ്രീനിവാസൻ,

നേഹ ബോറയെപ്പോലൊരു മകളെ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നതിനുപകരം, വിനീതും മറ്റെല്ലാവരും ഭദ്ര കീർത്തിയെപ്പോലൊരു മകളെ വളർത്തിയെടുക്കാനായിരിക്കണം ആഗ്രഹിക്കേണ്ടത്.

നാരീശക്തി അതിന്റെ ഏറ്റവും മഹത്തായ രൂപത്തിൽ!

ഭദ്രാ, നിന്നെയോർത്ത് അഭിമാനം തോന്നുന്നു!

പ്രിയപ്പെട്ട പിതാവിന് നീതി ലഭിക്കുന്നതിനായി, അദ്ദേഹം ഈ ലോകത്തോട് ഏറ്റവും വേദനാജനകമായ രീതിയിൽ വിടപറഞ്ഞ ആ ദുരിതഘട്ടത്തിൽപ്പോലും നീ കാണിച്ച ധൈര്യവും ഉറച്ച നിലപാടും പോരാട്ടവീര്യവും ഹൃദയസ്പർശിയും ഏറെ പ്രചോദനാത്മകവുമാണ്. നിന്റെ ഈ അചഞ്ചലമായ മനക്കരുത്ത് ഇന്നത്തെ യുവതലമുറ മാതൃകയാക്കേണ്ടതാണ്.

കുടുംബത്തിന്റെ ഏക ആശ്രയവും അന്നദാതാവുമായിരുന്ന പിതാവിനെ നഷ്ടപ്പെട്ട ഭദ്രയ്ക്ക് ഇനി അദ്ദേഹത്തിന്റെ സാന്നിധ്യവും പിന്തുണയുമില്ലാതെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടേണ്ടിവരുന്നു. ഈ ധീരയായ മകളെ ചേർത്തുപിടിക്കുകയും അവൾക്ക് ആവശ്യമായ എല്ലാ പിന്തുണയും നൽകുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തിൽ അവൾക്കൊപ്പം നിൽക്കാനും അന്തസ്സോടെ ജീവിതം പുനർനിർമിക്കാൻ അവളെ സഹായിക്കാനും നമുക്ക് കഴിയണം.

നിന്റെ ധൈര്യവും ഉറച്ച നിലപാടുകളും ആത്മവിശ്വാസവും ഇനിയും എണ്ണമറ്റ ആളുകൾക്ക് പ്രചോദനമാകട്ടെ.

കരുത്തോടെ മുന്നേറുക, ഭദ്രാ! നിന്റെ നീതിക്കായുള്ള പോരാട്ടത്തിൽ സമൂഹം നിനക്കൊപ്പം നിലകൊള്ളും.

'അവകാശങ്ങളെക്കുറിച്ച് അറിഞ്ഞ് വളരുന്ന ഒരു മകളെയാണ് എനിക്ക് വേണ്ടത്. ഈ ലോകത്ത് കേവലം അതിജീവനത്തിനായി മാത്രം പഠിച്ച് വളരുന്നതും പങ്കാളിയെ പരിപാലിക്കുകയാണ് തന്റെ ജീവിതത്തിലെ ഏക ലക്ഷ്യം എന്ന് ചിന്തിക്കുന്നതും എനിക്കിഷ്ടമല്ല. സ്വന്തം മൂല്യമറിയുന്ന, ആരുടെയും സഹായം ആവശ്യമില്ലാത്ത, നിശബ്‌ദയാക്കപ്പെടാനോ താനായിരിക്കാൻ അനുവാദം വാങ്ങാനോ നിൽക്കാത്ത, ലോകം മുഴുവനും എതിർത്താലും തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരു സ്‌ത്രീയായി അവൾ വളരണം. എന്റെ മകൾ ആരായി വളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് അറിയാമോ? അവൾ'- എന്നാണ് റീൽ പങ്കുവച്ചുകൊണ്ട് വിനീത് ശ്രീനിവാസൻ പറഞ്ഞത്. സമരമുഖത്തെ നേഹ ബോറയുടെ ദൃശ്യങ്ങൾ കൂട്ടിച്ചേർത്തിട്ടുള്ളതായിരുന്നു വിനീത് ശ്രീനിവാസൻ പങ്കുവച്ച റീൽ.

English Summary

Actor Sreenivasan’s son Vineeth faced public discussion after sharing a reel expressing his wish for his daughter to grow into a confident woman who knows her rights and stands firm in her beliefs. Former DGP T.P. Senkumar responded with an open letter, urging Vineeth to take inspiration from Bhadra Keerthi, praising her courage and fight for justice following her father’s death.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VINEETH SREENIVASAN NEHA BORA, TP SENKUMAR OPEN LETTER, BHADRA KEERTHI JUSTICE FIGHT, വിനീത് ശ്രീനിവാസൻ മകൾ, NEHA BORA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA