SignIn
Kerala Kaumudi Online
Thursday, 10 September 2026 9.10 PM IST

ഒരു ജനപ്രതിനിധിയായ താങ്കൾ പാക് അധീന കാശ്മീർ എന്ന ഇന്ത്യൻ നിലപാടിനെ അംഗീകരിക്കുന്നില്ലേ? ജലീൽ പാകിസ്ഥാനെ വെള്ളപൂശുകയാണല്ലോയെന്ന് സന്ദീപ് വാര്യർ

sandeep-varrier

പാക് അധീന കാശ്മീരിനെ 'ആസാദ് കാശ്മീരെന്ന്' വിശേഷിപ്പിച്ച മുൻമന്ത്രിയും എൽ എ എയുമായ കെ ടി ജലീലിന് മറുപടിയുമായി ബി ജെ പി നേതാവ് സന്ദീപ് വാര്യർ.പാക് അധീന കാശ്മീർ എന്നതാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാടെന്നും ജലീൽ അത് അംഗീകരിക്കുന്നില്ലേയെന്നും സന്ദീപ് വാര്യർ ചോദിച്ചു.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. കാശ്മീരിന്റെ ഒരു ഭാഗം സ്വാഭാവികമായി പാകിസ്ഥാനുമായി ചേർക്കപ്പെട്ടതല്ല, പാക് സൈന്യം അധിനിവേശം നടത്തിയതാണെന്നും അദ്ദേഹം കുറിച്ചു. ഇന്ത്യൻ സൈനിക നടപടി ഇല്ലായിരുന്നെങ്കിൽ മുഴുവൻ കാശ്മീരും പാകിസ്ഥാൻ കയ്യേറുമായിരുന്നുവെന്നും സന്ദീപ് വാര്യർ പ്രതികരിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

എഡിറ്റ് ഹിസ്റ്ററി എന്നൊന്നുണ്ട് എന്നാരെങ്കിലും മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പറഞ്ഞു കൊടുക്കൂ
'ആസാദ് കാഷ്മീരൊ '? പാക് ഒക്കുപൈട് കാശ്മീർ എന്നതാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്. ഇന്ത്യൻ പാർലമെന്റ് ഏക കണ്ഠമായി ഇന്ത്യയുടെ ഭാഗമാണെന്ന് പ്രമേയം പാസാക്കിയതാണ്. ഒരു ജനപ്രതിനിധിയും മുൻ മന്ത്രിയുമായ താങ്കൾ പാക് ഒക്കുപൈഡ് കാശ്മീർ എന്ന ഇന്ത്യൻ നിലപാടിനെ അംഗീകരിക്കുന്നില്ലേ? പാകിസ്ഥാനെ വെള്ളപൂശുകയാണല്ലോ ജലീൽ. So called Azad Kashmir ന്റെ ഒരു ഭാഗം പാകിസ്ഥാൻ ചൈനക്ക് കൊടുത്തു. പാക് അധീന കാശ്മീരിലെ സർക്കാർ തമാശയാണ്. അവിടെ പരിപൂർണമായും പാക് ഭരണമാണ്. കാശ്മീരിന്റെ ഒരു ഭാഗം സ്വാഭാവികമായി പാകിസ്ഥാനുമായി ചേർക്കപ്പെട്ടതല്ല , പാക് സൈന്യം അധിനിവേശം നടത്തിയതാണ്, ഇന്ത്യൻ സൈനിക നടപടി ഇല്ലായിരുന്നെങ്കിൽ മുഴുവൻ കാശ്മീരും അവർ കയ്യേറിയേനെ...

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANDEEP G VARRIER, FB POST, KT JALEEL, KASHMIR, PAKISTAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA