SignIn
Kerala Kaumudi Online
Sunday, 05 July 2026 4.53 AM IST

മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ റോഷാക്ക് ട്രെയിലർ, പ്രതീക്ഷയോടെ ആരാധകർ

mmma

മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്ക് എന്ന ചിത്രത്തിന്റെ ട്രെയിലറിന് കാത്തിരിക്കുകയാണ് ആരാധകർ. മമ്മൂട്ടിയുടെ പിറന്നാൾ ദിനമായ സെപ്തംബർ 7ന് ട്രെയിലർ പുറത്തിറങ്ങും. ദുരൂഹതയും ആകാംക്ഷയും നിറച്ച ചിത്രത്തിന്റെ മേക്കിങ് വീഡിയോ മണിക്കൂറുകൾക്കകം ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി.ത്രില്ലർ ചിത്രമായാണ് സംവിധായകൻ നിസാം ബഷീർ റോഷാക്ക് ഒരുക്കുന്നത്. ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ എന്നിവരോടൊപ്പം ആസിഫ് അലി അതിഥി വേഷത്തിൽ എത്തുന്നു. അഡ്വേഞ്ചേഴ്‌സ് ഒഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ സമീർ അബ്ദുള്ള ആണ് രചന നിർവഹിക്കുന്നത്.മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ചിത്രം വേഫെറർ ഫിലിംസ് തിയേറ്ററിൽ എത്തിക്കും. പി .ആർ. ഒ പ്രതീഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROSHACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY