SignIn
Kerala Kaumudi Online
Tuesday, 06 October 2026 2.08 PM IST

കുട്ടമ്പുഴയിൽ രണ്ട് പേരെ ഒഴുക്കിൽപ്പെട്ട് കാണാതായി

kothamangalam

കോതമംഗലം: കുട്ടമ്പുഴ ആനക്കയത്ത് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടുപേരെ ഒഴുക്കിൽപ്പെട്ട് കാണാതായി. ഒരാളെ രക്ഷപ്പെടുത്തി. ഫോർട്ടുകൊച്ചി കൊച്ചുവീട്ടിൽ പീറ്റർ ആന്റണി (55), മട്ടാഞ്ചേരി നസ്രത്ത് കുറുപ്പശേരി വീട്ടിൽ വൈശാഖ് (36) എന്നിവരെയാണ് കാണാതായത്. 'എന്റെ കൊച്ചി യുണൈറ്റഡ് ചാരിറ്റബിൾ ട്രസ്റ്റി"ലെ അംഗങ്ങളായ ഇവർ വിനോദയാത്രയ്ക്കായി പൂയംകുട്ടിയിലേക്ക് പോകുന്നവഴി ഉച്ചഭക്ഷണം കഴിക്കാനായാണ് കുട്ടമ്പുഴയിൽ എത്തിയത്. ഭക്ഷണശേഷം അംഗങ്ങൾ പുഴയിൽ കുളിക്കാനിറങ്ങി. തിരിച്ചു കയറുന്നതിനിടെ പീറ്റർ കാൽ വഴുതി വീഴുകയായിരുന്നു. പീറ്ററിനെ രക്ഷപ്പെടുത്താനിറങ്ങിയപ്പോഴാണ് വൈശാഖ് ഒഴിക്കിൽപ്പെട്ടത്. വൈശാഖിനൊപ്പം രക്ഷാപ്രവർ‌ത്തനത്തിനിറങ്ങിയ ഷിജുവിനെ നാട്ടുകാ‌ർ രക്ഷപ്പെടുത്തി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആരംഭിച്ച തെരച്ചിൽ പുഴയിലെ വെള്ളക്കൂടുതലും ശക്തമായ മഴയും കാരണം വൈകിട്ട് നിറുത്തി. പൂയംകുട്ടി പുഴയും ഇടമലയാർ പുഴയും സംഗമിക്കുന്ന ഭാഗമായതിനാൽ ഇവിടെ അടിയൊഴുക്ക് ശക്തമാണ്. ഇവിടെ മുമ്പും നിരവധി പേർ ഒഴുക്കിൽപ്പെട്ടിട്ടുണ്ട്. അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വിനോദ സഞ്ചാരികൾ ഗൗനിക്കാതെ പുഴയിൽ ഇറങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DROWNED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA