കൊല്ലം: മാതാ അമൃതാനന്ദമയിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു. 97 വയസായിരുന്നു. വാർദ്ധക്യസഹജമായ പ്രശ്നങ്ങളെ തുടർന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു ദമയന്തിയമ്മയുടെ അന്ത്യം. കരുനാഗപ്പളളി ഇടമണ്ണേൽ പരേതനായ സുഗുണാനന്ദനാണ് ഭർത്താവ്. സംസ്കാരം അമൃതപുരി ആശ്രമത്തിൽ പിന്നീട് നടക്കും.
മറ്റുമക്കൾ: കസ്തൂരി ബായ്, പരേതനായ സുഭഗൻ, സുഗുണാമ്മ, സജിനി, സുരേഷ് കുമാർ, സതീഷ് കുമാർ, സുധീർ കുമാർ. മരുമക്കൾ: ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |