SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.21 PM IST

കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ജെ വി വിളനിലം അന്തരിച്ചു

Increase Font Size Decrease Font Size Print Page
dr-j-v-vilanilam

തിരുവനന്തപുരം: കേരള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജെ വി വിളനിലം (87) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് അന്ത്യം. അമേരിക്കയിൽ നിന്ന് മകൻ വന്നതിന്‌‌‌ ശേഷമായിരിക്കും സംസ്‌കാരം.

1992 - 96 കാലഘട്ടത്തിലാണ് ജെ വി വിളനിലം വിസിയായി പ്രവർത്തിച്ചത്. സർവകലാശാലകളിൽ ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സിസ്റ്റത്തിന് തുടക്കമിട്ടത് വിളനിലമായിരുന്നു. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത വ്യാജമാണെന്നാരോപിച്ച് എസ് എഫ് ഐ സമരം നടത്തിയിരുന്നു. തുടർന്ന് അന്വേഷണത്തിനായി സർക്കാർ കമ്മീഷനെ നിയോഗിച്ചു. ആരോപണം തെറ്റാണെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു.

TAGS: DR J V VILANILAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY