തിരുവനന്തപുരം: കേരള ജല അതോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനീയർ (കാറ്റഗറി നമ്പർ 137/2022, 138/2022) തസ്തികയിൽ 26 ന് നുള്ള ഒ.എം.ആർ. പരീക്ഷ ഡിസംബർ 29 ലേക്ക് മാറ്റി. അഡ്മിഷൻ ടിക്കറ്റുകൾ ഡിസംബർ 15 മുതൽ പ്രൊഫൈലിൽ ലഭിക്കും.
പരീക്ഷാകേന്ദ്രത്തിൽ മാറ്റം
19 ന് നടക്കുന്ന ബിരുദതല പ്രാഥമിക പരീക്ഷയുടെ (കാറ്റഗറി നമ്പർ 95/2019, 360/2019, 361/2019 തുടങ്ങിയ) രണ്ടാംഘട്ട ഒ.എം.ആർ. പരീക്ഷക്ക് പാലക്കാട് ജില്ലയിൽ സെന്റർ നമ്പർ 2587- ഗവ. എച്ച്.എസ്.എസ്. ചാലിശ്ശേരി (സെന്റർ 1) ൽ ഉൾപ്പെടുത്തിയ രജിസ്റ്റർ നമ്പർ 427940 മുതൽ 428139 വരെയുള്ളവർ ജി.എച്ച്.എസ്. പട്ടാമ്പി (സെന്റർ-1) ലും സെന്റർ നമ്പർ 2588- ഗവ. എച്ച്.എസ്.എസ്. ചാലിശ്ശേരി (സെന്റർ 2) ൽ ഉൾപ്പെടുത്തിയ രജിസ്റ്റർ നമ്പർ 428140 മുതൽ 428339 വരെയുള്ള ഉദ്യോഗാർത്ഥികൾ ജി.എച്ച്.എസ്. പട്ടാമ്പി (സെന്റർ-2) ലും പഴയകേന്ദ്രത്തിന്റെ അഡ്മിഷൻ ടിക്കറ്റുമായി പരീക്ഷ എഴുതണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |