SignIn
Kerala Kaumudi Online
Saturday, 20 June 2026 2.20 AM IST

തയാ കൂടുതൽ വിദേശ മേളകളിലേക്ക്

thaya

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് ഡോ. ജി പ്രഭ സംവിധാനം ചെയ്ത സംസ്കൃത ചിത്രം 'തയാ' അന്താരാഷ്ട്ര ചലച്ചിത്ര മേളകളുടെ ഭാഗമാകുന്നു. കോസ്റ്റാറിക്കയിലെ സാൻജോസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ബ്രസീലിലെ ബസ് വിഷ്യസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഓസ്‌ട്രേലിയയിലെ ടൈറ്റൻ ഫെസ്റ്റിവൽ, ലണ്ടൻ ആർത് ഹൗസ് ഫെസ്റ്റിവൽ, ഔട്ട് ഒഫ് ആഫ്രിക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ദക്ഷിണാഫ്രിക്കയിലെ എകർഹുലേനി ഫെസ്റ്റിവൽ, ധാക്ക സിനിമേക്കിങ് ഫെസ്റ്റിവൽ, ഫ്ലോറിഡയിലെ പാംബീച്ച് ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ ചിത്രം പ്രദർശിപ്പിക്കും.

നെതർലൻ ഡ്സിലെ ഹേഗ് ഫെസ്റ്റിവലിൽ ഒഫിഷ്യൽ സെലക്ഷൻ നേടിയ 'തയാ' കൊൽക്കത്ത, ബെംഗളൂരു, പൂനെ, ഹാബിറ്റാറ്റ് ഡൽഹി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും സെലക്ഷൻ നേടിയിരുന്നു. ഇന്തോ ഫ്രഞ്ച് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച സിനിമയ്ക്കുള്ള ക്രിട്ടിക്സ് ചോയ്സ് അവാർഡ് നേടി. ചെന്നൈ, ജാർഖണ്ഡ്, ജയ്പൂർ, ഡൽഹി ഡയോരമാ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കുറിയേടത്ത് താത്രിയുടെ ജീവിതത്തെ പുതിയ കാഴ്ചപ്പാടിലൂടെ അവതരിപ്പിച്ച് ഡോ ജി. പ്രഭ തന്നെ രചന നിർവഹിച്ച ചിത്രം ശക്തമായ സ്ത്രീപക്ഷ രാഷ്ട്രീയം പറയുന്നു.

അനുമോൾ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നെടുമുടി വേണു, നെല്ലിയോട് വാസുദേവൻ നമ്പൂതിരി എന്നിവർ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ്. ബാബു നമ്പൂതിരി, രേവതി സുബ്രഹ്മണ്യൻ, ദിനേശ് പണിക്കർ, പള്ളിപ്പുറം സുനിൽ, നന്ദകിഷോർ, കൃഷ്ണൻ വടശേരി, ഉത്തര, മീനാക്ഷി, മാസ്റ്റർ ആദിദേവ്, ആനി ജോയൻ, ഷാജി ഷാ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

സണ്ണി ജോസഫ് ഛായാഗ്രഹണം നിർവഹിക്കുന്നു. ബിജു പൗലോസ് - സംഗീതം, കൃഷ്ണനുണ്ണി - സൗണ്ട് ഡിസൈൻ, ബോബൻ - കലാസംവിധാനം, പട്ടണം റഷീദ്‌ - മേക്കപ്പ്, ഇന്ദ്രൻസ് ജയൻ - വസ്ത്രാലങ്കാരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY