SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.00 PM IST

'അമ്മയാകാൻ പോകുന്നു' ഷംന

Increase Font Size Decrease Font Size Print Page

ss

അമ്മയാകാൻ ഒരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് ഷംന കാസിം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സന്തോഷ വാർത്ത ഷംന ആരാധകരെ അറിയിച്ചത്. ജെ.ബി.എസ്. ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ഷാനിദ് ആസിഫ് ആലിയുമായി കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. റിയാലിറ്റി ഷോയിലൂടെയാണ് ഷംന കാസിം ശ്രദ്ധേമായത്. കമൽ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തി. മമ്മൂട്ടി , മോഹൻലാൽ, ഉൾപ്പെടെ മലയാളത്തിലെ ഒട്ടുമിക്ക നടൻമാർക്കൊപ്പവും അഭിനയിച്ച ഷംന അന്യഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഭിനയത്തേക്കാൾ നൃത്തത്തിലാണ് ഷംന ഏറെ തിളങ്ങിയത്. തെലുങ്ക്, കന്നട, തമിഴ് സിനിമകളിൽ സജീവമാണ് താരം. ജോസഫിന്റെ തമിഴ് റീമേക്കായ വിസിത്തിയനിലാണ് അവസാനം പ്രത്യക്ഷപ്പെട്ടത്.

TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY