SignIn
Kerala Kaumudi Online
Sunday, 01 November 2026 3.54 AM IST

കണ്ണും കരളും കവർന്ന നായികമാർ

saradha-sheela

ശാരദയും ഷീലയും നായികമാരായി അടക്കിവാണ മലയാള സിനിമാലോകം. രാജ്യത്തെ മികച്ച നടിക്കുള്ള ഉർവശി പുരസ്കാരം മലയാളത്തിന് സമ്മാനിക്കുമ്പോൾ ശാരദയ്ക്ക് 22 വയസാണ്. 'തുലാഭാരത്തിലെ വിജയ എന്ന കഥാപാത്രം ശാരദ എന്ന നടിയുടെ അഭിനയചാരുതയുടെ ഉരകല്ലായി മാറി. തെലുങ്കാണ് മാതൃഭാഷ. രണ്ടു തവണ മലയാളത്തിൽ നിന്ന് മികച്ച നടിക്കുള്ള ദേശീയ അംഗീകാരം ശാരദ സ്വന്തമാക്കി . അറുപതു വർഷമായി ഷീല അഭിനയരംഗത്ത് സജീവമായി തുടരുന്നു. നായക നടന്മാരേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങിയ നായിക എന്ന വിശേഷണത്തിന് ഉടമ.

പ്രേംനസീറിന്റെ നായികയായി നൂറിലേറെ ചിത്രങ്ങൾ. കറുത്തമ്മയും കള്ളിച്ചെല്ലമ്മയും മാത്രം മതി ഷീല എന്ന അഭിനേത്രിയുടെ പ്രതിഭ തിരിച്ചറിയാൻ. ശാരദ - ഷീല കാലത്തു തന്നെ ജയഭാരതി ശക്തമായ വരവ് അറിയിച്ചു. ശ്രീവിദ്യ മലയാള നായികമാരുടെ മുഖമുദ്ര‌യായി. എൺപതുകളിൽ നായിക വസന്തം തന്നെയായിരുന്നു. ശോഭന, പാർവതി, ഉർവശി, രേവതി, മേനക, രഞ്ജിനി, ലിസി, നാദിയ മൊയ്‌തു, തൊണ്ണൂറുകളുടെ മദ്ധ്യത്തിൽ ആണ് മഞ്ജുവാര്യർ എന്ന ശാലീന നായികയുടെ വരവ്.

സിനിമയിലേക്ക് സല്ലാപം കൂടിയപ്പോഴും രണ്ടാം വരവും എല്ലാം മഞ്ജു വാര്യരെ പോലെ അതിഗംഭീരമാക്കിയ മറ്റൊരു അഭിനേത്രി ഇന്ത്യൻ സിനിമയിലുണ്ടാവില്ല. ഉർവശിയും ശോഭനയും അപ്പോഴും ഇപ്പോഴും അഭിനയ സപര്യ തുടരുന്നു. സംയുക്‌തവർമ്മ, ദിവ്യഉണ്ണി, മീര ജാസ്മിൻ, നയൻതാര, ഭാവന, അമലപോൾ, അന്നബെൻ, ദർശന രാജേന്ദ്രൻ, നസ്‌റിയ നസിം, ഗ്രേസ് ആന്റണി, കല്യാണി പ്രിയദർശൻ, അനശ്വര രാജൻ, ഐശ്വര്യ ലക്ഷ്‌മി തുടങ്ങി പുതുതലമുറയുടെ ചാമിംഗ് സ്റ്റാർ മമിത ബൈജുവിൽ എത്തി നിൽക്കുന്ന നായിക തിളക്കം. മലയാളത്തിലെ ബോക്‌സ് ഓഫീസിൽ ഏറ്റവും പണം വാരിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് മമിതയുടെ കരിയറിൽ വൻ നേട്ടംസമ്മാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA, KERALAM, KERALAPIRAVI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA