SignIn
Kerala Kaumudi Online
Friday, 25 September 2026 1.19 AM IST

ഐസിസ് ബന്ധം: രണ്ട് ഭീകരർ കൊൽക്കത്തയിൽ അറസ്റ്റിൽ

arrest

കൊൽക്കത്ത: ഐസിസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് ഭീകരരെ കൊൽക്കത്ത പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്സ് (എസ്.ടി.എഫ്) ഹൗറയിലെ ടികിയപാറ മേഖലയിൽ നിന്ന് അറസ്റ്റ് ചെയ്തു. കേന്ദ്ര അന്വേഷണ ഏജൻസി നൽകിയ വിവരത്തെ തുടർന്ന് സൂചനയുടെ അടിസ്ഥാനത്തിൽ എസ്.ടി.എഫ് സംഘം വെള്ളിയാഴ്ച രാത്രി ടികിയപാറയിലെ അഫ്താബുദ്ദീൻ മുൻഷി ലെയ്നിലുള്ള ഒളിത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്. എം.ടെക് എൻജിനിയറായ ഇരുവർക്കും പാകിസ്ഥാനിലെയും പശ്ചിമേഷ്യയിലെയും ഐസിസ് പ്രവർത്തകരുമായി ബന്ധപ്പെട്ടിരുന്നതായി പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360