കിഴക്കമ്പലം: കുമ്മനോട് ഗവ. യു.പി സ്കൂളിന് ബെന്നി ബഹനാൻ എം.പിയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ സ്കൂൾ ബസിന്റെ ഫ്ളാഗ് ഓഫ് കർമ്മവും പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ സർഗോത്സവം മുത്തു മണിക്കൂട്ടവും വെള്ളിയാഴ്ച നടക്കും. രാവിലെ 10.30ന് സ്കൂൾ ബസ് എം.പി ഫ്ളാഗ് ഓഫ് ചെയ്യും. അഡ്വ.പി.വി. ശ്രീനിജിൻ എം.എൽ.എ അദ്ധ്യക്ഷനാകും. എ.ഇ.ഒ ടി. ശ്രീകല സ്കോളർഷിപ്പ് അവാർഡുകളും ബി.പി.ഒ കെ.ബി. സിനി സമ്മാനദാനവും നിർവഹിക്കും. കിഴക്കമ്പലം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ എം.പി. രാജൻ, ജോളി ബേബി, വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബാബു സെയ്താലി, ഹെഡ്മിസ്ട്രസ് കെ.എം. മേരി, സി.സി. കുഞ്ഞുമുഹമ്മദ്, സി.പി. ഗോപാലകൃഷ്ണൻ, ഷാഹുൽ ഹമീദ്, പ്രീത മോഹൻ, ജിൻസ് ടി . മുസ്തഫ, കെ.വി. മണിയപ്പൻ, എസ്. തങ്കപ്പൻ, എം.പി. ജോയി, എം.സി. കുട്ടപ്പൻ, എം.കെ. അലിയാർ, ടി.എം. നജീല, വീണ വിശ്വനാഥൻ, ബീമ ബീവി തുടങ്ങിയവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |