SignIn
Kerala Kaumudi Online
Sunday, 31 May 2026 9.14 PM IST

ലോറിയി​ടി​ച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

sreenivasa-mallan
ശ്രീനിവാസ മല്ലൻ

വൈപ്പിൻ: ബൈക്ക് യാത്രക്കാരനായ യുവാവ് ലോറിയി​ടി​ച്ച് മരിച്ചു. ചെറായി ദേവസ്വംപറമ്പിൽ ശ്രീനിവാസ മല്ലനാണ് (വാസൻ 33) മരണമടഞ്ഞത്. വരാപ്പുഴ ദേശീയപാതയിൽ ബുധനാഴ്ച രാത്രി പത്തോടെ ആയിരുന്നു അപകടം. ഐ.സി.ഐ.സി.ഐ ബാങ്ക് ഇടപ്പള്ളി ശാഖയി​ലെ ജീവനക്കാരനാണ്. ജോലി കഴിഞ്ഞു വസതിയിലേക്ക് മടങ്ങവേയാണ് അപകടം. ചെറായി അഴീക്കൽ വരാഹക്ഷേത്രം മുൻ ജീവനക്കാരൻ പരേതനായ ബാബു മല്ലന്റെയും രാജിയുടെയും മകനാണ്. സഹോദരിമാർ: സുജാത രാജേഷ്, സുനിത ഗിരീഷ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ERNAKULAM, ACCI DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY