SignIn
Kerala Kaumudi Online
Sunday, 31 May 2026 4.50 PM IST

അമ്പലത്തിൽ കയറുന്നതിന് മുൻപ് ആഹാരം കഴിക്കരുതെന്ന് പറയാറില്ലേ? കാരണമിതാണ്

prayer

ക്ഷേത്രദർശനത്തെ സംബന്ധിച്ച് പലർക്കും പലവിധത്തിലുള്ള സംശയങ്ങളാണുള്ളത്. അതിലൊന്നാണ് ആഹാരം കഴിച്ചശേഷം ക്ഷേത്രദർശനം നടത്താമോയെന്നത്. വിശ്വാസങ്ങളും ആചാരങ്ങളും മുൻനിർത്തി ഈ ചോദ്യം ഭക്തർ നിരന്തരം ചർച്ചചെയ്യാറുണ്ട്.

സാധാരണഗതിയിൽ ക്ഷേത്രദർശനത്തിന് മുൻപ് ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് വ്രതശുദ്ധിക്ക് ഉത്തമമെന്ന് പറയപ്പെടുന്നു. ഈ വിശ്വാസത്തിന് പിന്നിൽ ചില കാരണങ്ങളുണ്ട്. കുളിച്ച് ശരീരശുദ്ധി വരുത്തുന്നതിന് മുൻപുതന്നെ ആന്തരിക ശുദ്ധിയും പ്രധാനമാണെന്ന് ആചാരങ്ങൾ പറയുന്നു. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന തീർത്ഥവും പ്രസാദവും വെറും വയറ്റിൽ സ്വീകരിക്കുന്നത് ഉത്തമമാണെന്നും വിശ്വസിക്കപ്പെടുന്നു.

എന്നാൽ, എല്ലാവർക്കും ഭക്ഷണം കഴിക്കാതെ വ്രതം നോൽക്കുന്നതിനുള്ള ആരോഗ്യം ഉണ്ടായിരിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ ചില ഇളവുകൾ അനുവദനീയമാണ്. അങ്ങനെയുള്ളവർക്ക് പാൽ, പഴങ്ങൾ എന്നിവ കഴിച്ചശേഷം ക്ഷേത്രദർശനം നടത്താവുന്നതാണ്. സസ്യാഹാരം മാത്രമേ കഴിക്കാൻ പാടുള്ളുവെന്ന കാര്യം നിർബന്ധമാണ്. ദൂരയാത്രകഴിഞ്ഞെത്തുന്നവരും വയോജനങ്ങളും കുട്ടികളും ആഹാരം കഴിച്ച ശേഷം ക്ഷേത്രദർശനം നടത്തുന്നതിൽ തെറ്റില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TEMPLE, TEMPLE, VISWASAM, PRAYER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL