SignIn
Kerala Kaumudi Online
Saturday, 30 May 2026 4.33 PM IST

വീട്ടിൽ സമ്പത്ത് കുമിഞ്ഞുകൂടണോ? ഒരു ഗ്ളാസ് വെള്ളത്തിൽ ചെറുനാരങ്ങയിട്ട് ഈ ദിശയിൽ വയ്ക്കൂ

vastu

വീട്ടിലും സ്ഥാപനങ്ങളിലുമെല്ലാം ഐശ്വര്യവും സമ്പത്തുമുണ്ടാകാൻ വാസ്തുശാസ്ത്രം പ്രകാരം പല നുറുക്കുവിദ്യകളും പലരും പരീക്ഷിക്കാറുണ്ട്. വീട്ടിൽ പ്രത്യേക തരം ചിത്രങ്ങളും പ്രതിമകളുമെല്ലാം ചെടികളുമെല്ലാം സൂക്ഷിക്കുന്നത് ഇതിനുദാഹരണമാണ്. ഇതുപോലെ വീട്ടിൽ ഐശ്വര്യവും സമൃദ്ധിയും പ്രദാനം ചെയ്യുമെന്ന് വാസ്ത്രുശാസ്ത്രത്തിൽ നിഷ്‌കർഷിക്കുന്ന ഒന്നാണ് ഒരു ഗ്ളാസ് വെള്ളവും നാരങ്ങയും.

ഒരു ഗ്ളാസ് വെള്ളത്തിൽ ചെറുനാരങ്ങ ഇട്ടുവയ്ക്കുന്നത് വീട്ടിലെ നെഗറ്റീവ് എനർജിയെ പുറന്തള്ളി ഐശ്വര്യവും സമ്പത്തും വന്നെത്താനുള്ള തടസങ്ങൾ നീക്കുമെന്നാണ് വിശ്വാസം. വീടിന്റെയോ സ്ഥാപനത്തിന്റെയോ വടക്ക് അല്ലെങ്കിൽ വടക്ക് - കിഴക്ക് മൂലയിലാണ് ഇത് വയ്ക്കേണ്ടത്. വാസ്തുപ്രകാരം കുബേരന്റെ ദിക്കാണ് വടക്ക്. ഇത് ധനത്തെ ആകർഷിക്കുന്നു. എല്ലാ ശനിയാഴ്‌ചകളിലും ഗ്ളാസിലെ വെള്ളം മാറ്റി പുതിയ വെള്ളം നിറയ്ക്കണം. നാരങ്ങ ചീഞ്ഞ് തുടങ്ങുന്നതിന് മുൻപ് അതും മാറ്റണം.

കൂടാതെ ചെറുനാരങ്ങാച്ചെടിക്കും വാസ്‌തുശാസ്ത്രത്തിൽ സ്ഥാനമുണ്ട്. നാരങ്ങാച്ചെടിക്ക് വീട്ടിലേയ്ക്ക് ഭാഗ്യവും ഐശ്വര്യവും ആകർഷിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം. ഇവയെ മികച്ച രീതിയിൽ പരിപാലിക്കേണ്ടതുണ്ട്. വീടിന്റെ മുൻവാതിലിന് നേരെ മുന്നിലോ വീടിനോട് വളരെ ചേർന്നോ നാരകം നടരുത്. പകരം പറമ്പിൽ അതിരുകളിൽ നടുന്നതാണ് നല്ലത്. പ്രത്യേകിച്ച് വടക്ക്, കിഴക്ക് അല്ലെങ്കിൽ വടക്കുകിഴക്ക് (ഈശാനകോൺ) ഭാഗത്ത് വേണം നാരകം നടാൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VASTU, HOME VASTU, VASTU TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL