SignIn
Kerala Kaumudi Online
Thursday, 22 October 2026 11.22 PM IST

വനിതാ ദിനത്തിൽ അറിയേണ്ടത്

women


ഇ​ന്ന് ​അ​ന്താ​രാ​ഷ്ട്ര​ ​വ​നി​താ​ ​ദി​നം​ ​ആ​ഘോ​ഷി​ക്കു​മ്പോ​ഴും​ ​സ്ത്രീ​ക​ൾ​ ​ഇ​ന്ത്യ​യി​ൽ​ ​സു​ര​ക്ഷി​ത​രാ​ണോ​യെ​ന്ന് ​ചി​ന്തി​ക്കേ​ണ്ട​തി​ന്റെ​ ​ആ​വ​ശ്യ​ക​ത​ ​ഏ​റു​ക​യാ​ണ്.​ 1975​ലാ​ണ് ​ഐ​ക്യ​രാ​ഷ്ട്ര​ ​സ​ഭ​ ​മാ​ർ​ച്ച് ​എ​ട്ട് ​അ​ന്താ​രാ​ഷ്ട്ര​ ​വ​നി​താ​ ​ദി​ന​മാ​യി​ ​പ്ര​ഖ്യാ​പി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​അ​തി​നും​ ​മു​മ്പു​ ​ത​ന്നെ​ ​സ്ത്രീ​ക​ൾ​ ​ത​ങ്ങ​ളു​ടെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​യു​ള്ള​ ​പോ​രാ​ട്ട​ങ്ങ​ൾ​ ​ആ​രം​ഭി​ച്ചി​രു​ന്നു.​ ​ആ​രോ​ഗ്യം,​ ​വി​ദ്യാ​ഭ്യാ​സം,​ ​സാ​മ്പ​ത്തി​കം,​ ​രാ​ഷ്ട്രീ​യം,​ ​തൊ​ഴി​ൽ,​ ​കു​ടും​ബം​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ൽ​ ​സ്ത്രീ​ക​ൾ​ ​നേ​ടി​യ​ ​മു​ന്നേ​റ്റ​ത്തി​ന്റെ​ ​ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ​ ​കൂ​ടി​യാ​ണ് ​വ​നി​താ​ ​ദി​നം.​ ​നി​യ​മ​ങ്ങ​ൾ​ ​ശ​ക്ത​മാ​കു​മ്പോ​ഴും​ ​ഓ​രോ​ ​വ​ർ​ഷ​വും​ ​കേ​സു​ക​ളു​ടെ​ ​എ​ണ്ണം​ ​കൂ​ടു​ന്ന​ത​ല്ലാ​തെ​ ​കു​റ​യു​ന്നി​ല്ലെ​ന്നാ​ണ് ​ക​ണ​ക്കു​ക​ൾ​ ​സൂ​ചി​പ്പി​ക്കു​ന്ന​ത്.​ ​കൊ​വി​ഡി​നു​ ​ശേ​ഷ​മു​ള്ള​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​പോ​ക്‌​സോ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​കേ​സു​ക​ളി​ൽ​ ​വ​ൻ​വ​ർ​ദ്ധ​ന​വാ​ണു​ണ്ടാ​യ​ത്.​ ​സ്ത്രീ​ക​ൾ​ ​സു​ര​ക്ഷി​ത​മാ​യി​രി​ക്കേ​ണ്ട​ ​ക​ര​ങ്ങ​ളി​ൽ​ ​നി​ന്നു​ ​ത​ന്നെ​യാ​ണ് ​പ​ല​പ്പോ​ഴും​ ​അ​വ​ൾ​ക്ക് ​മു​റി​വേ​ൽ​ക്കു​ന്ന​തെ​ന്ന​തും​ ​ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്.​ ​ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ളി​ൽ​ ​പ്ര​തി​യാ​കു​ന്ന​വ​ർ​ക്ക് ​പ​ല​പ്പോ​ഴും​ ​അ​ർ​ഹി​ക്കു​ന്ന​ ​ശി​ക്ഷ​ ​ല​ഭി​ക്കാ​റി​ല്ലെ​ന്ന​തും​ ​ശ​രി​യാ​ണ്.​ ​സ്ത്രീ​ക​ൾ​ക്ക് ​നേ​രെ​ ​വ​ർ​ദ്ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ ​അ​തി​ക്ര​മ​ങ്ങ​ളാ​ണ് ​കേ​ര​ള​ത്തി​ന്റെ​ ​സ​ത്‌​പേ​രി​നെ​ ​മാ​യ്ക്കു​ന്ന​ത്.​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​എ​ല്ലാ​ ​മി​ക​വു​ക​ൾ​ക്കും​ ​മ​ങ്ങ​ലേ​ൽ​പ്പി​ക്കു​ന്ന​താ​ണ് ​ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ൾ.
സ്‌​റ്റേ​റ്റ് ​ക്രൈം​ ​റെ​ക്കോ​ർ​ഡ്സ് ​ബ്യൂ​റോ​യു​ടെ​ ​ക​ണ​ക്കു​കള​നു​സ​രി​ച്ച് ​സം​സ്ഥാ​ന​ത്ത് ​ഈ​ ​വ​ർ​ഷം​ ​ജ​നു​വ​രി​യി​ൽ​ ​മാ​ത്രം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത് 1,840​ ​കേ​സു​ക​ളാ​ണ്.​ ​ഭ​ർ​ത്താ​വി​ൽ​ ​നി​ന്നും​ ​ബ​ന്ധു​ക്ക​ളി​ൽ​ ​നി​ന്നു​മു​ള്ള​ ​അ​തി​ക്ര​മ​ക്കേ​സു​ക​ളാ​ണ് ​ഇ​വ​യി​ൽ​ ​കൂ​ടു​ത​ലും,​ 354​ ​എ​ണ്ണം.​ 420​ ​മാ​ന​ഹാ​നി​ക​ളും​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തു.​ ​പീ​ഡ​ന​ക്കേ​സു​ക​ളു​ടെ​ ​എ​ണ്ണം​ 295​ ​ആ​ണ്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​സം​സ്ഥാ​ന​ത്ത് ​സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ​ 18,887​ ​കേ​സു​ക​ളാ​ണ് ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത്.​ 2023,​ 2022​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​ 18,​980,​ 18,943​ എന്നിങ്ങനെയാണ് ​കേ​സു​കൾ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത്.

മു​ന്നി​ൽ​ ​
ഗാ​ർ​ഹി​ക​ ​പീ​ഡ​നം

ലോ​കാ​രോ​ഗ്യ​ ​സം​ഘ​ട​ന​ ​പ​റ​യു​ന്ന​ത​നു​സ​രി​ച്ച് 15​ ​വ​യ​സ് ​മു​ത​ൽ​ 49​ ​വ​യ​സ് ​വ​രെ​യു​ള്ള​ ​സ്ത്രീ​ക​ളി​ൽ​ 30​ ​ശ​ത​മാ​നം​ ​സ്ത്രീ​ക​ളും​ ​മാ​ന​സി​ക​-​ശാ​രീ​രി​ക​ ​പീ​ഡ​നം​ ​നേ​രി​ടു​ന്നു​ണ്ട്.​ ​ഇ​ന്ത്യ​യി​ൽ​ ​ഒ​രു​ ​ല​ക്ഷം​ ​സ്ത്രീ​ക​ളി​ൽ​ 58​ ​സ്ത്രീ​ക​ളും​ ​അ​തി​ക്ര​മ​ങ്ങ​ൾ​ക്ക് ​ഇ​ര​യാ​വു​ന്നു.​ ​ലിം​ഗ​-​സ​മ​ത്വ​ ​പ​ട്ടി​ക​യി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​സ്ഥാ​നം​ 156​ ​ൽ​ 140​-ാം​ ​സ്ഥാ​ന​ത്താ​ണ്.​ ​സ്ത്രീ​ക​ൾ​ക്ക് ​ഏ​ത് ​അ​ർ​ദ്ധ​രാ​ത്രി​യി​ലും​ ​വ​ഴി​ന​ട​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​ഇ​ന്ത്യ​യാ​ണ് ​ത​ന്റെ​ ​സ്വ​പ്‌​ന​മെ​ന്ന് ​മ​ഹാ​ത്മാ​ഗാ​ന്ധി​ ​പ​റ​ഞ്ഞ​ത് ​സ്വാ​ത​ന്ത്ര്യം​ ​ല​ഭി​ക്കു​ന്ന​തി​ന് ​മു​ൻ​പാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​ആ​ ​സ്വ​പ്‌​നം​ ​ഇ​ന്നും​ ​പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ട്ടി​ല്ല.​ ​ഭ​ർ​ത്താ​വി​ൽ​ ​നി​ന്നും​ ​ബ​ന്ധു​ക്ക​ളി​ൽ​ ​നി​ന്നു​മു​ള്ള​ ​അ​തി​ക്ര​മ​ങ്ങ​ൾ​ ​ത​ന്നെ​യാ​ണ് ​സം​സ്ഥാ​ന​ത്ത് ​എ​ല്ലാ​ ​വ​ർ​ഷ​വും​ ​കൂ​ടു​ത​ലാ​യി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യ​പ്പെ​ടു​ന്ന​ത്.
ലോ​കാ​രോ​ഗ്യ​ ​സം​ഘ​ട​ന​യു​ടെ​ 2018​ലെ​ ​ക​ണ​ക്ക​നു​സ​രി​ച്ച് ​മൂ​ന്നി​ൽ​ ​ഒ​രു​ ​സ്ത്രീ​ ​പ​ങ്കാ​ളി​യി​ൽ​ ​നി​ന്നു​ള്ള​ ​ശാ​രീ​രി​ക​ ​മാ​ന​സി​ക​ ​പീ​ഡ​ന​ങ്ങ​ൾ​ ​ഏ​റ്റു​വാ​ങ്ങു​ന്നു​ണ്ട്.​ ​സ്ത്രീ​ ​കൊ​ല​പാ​ത​ക​ത്തി​ൽ​ ​മൂ​ന്നി​ലൊ​ന്നി​ന് ​കാ​ര​ണം​ ​പ​ങ്കാ​ളി​യു​ടെ​ ​പീ​ഡ​ന​മാ​ണെ​ന്നും​ ​ക​ണ​ക്കു​ക​ൾ​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​പൊ​തു​സ​മൂ​ഹ​ത്തി​ൽ​ ​തെ​റ്റാ​ണെ​ന്ന് ​പ​റ​യു​മ്പോ​ഴും​ ​ര​ഹ​സ്യ​മാ​യി​ ​നി​ല​നി​ൽ​ക്കു​ന്ന​ ​സ്ത്രീ​ധ​ന​ ​സ​മ്പ്ര​ദാ​യം​ ​ഇ​ന്നും​ ​പൂ​ർ​ണ്ണ​മാ​യി​ ​തു​ട​ച്ചു​ ​നീ​ക്കാ​നാ​യി​ട്ടി​ല്ല.​ ​ഉ​യ​ർ​ന്ന​ ​ജോ​ലി​യും​ ​ശ​മ്പ​ള​വു​മു​ണ്ടെ​ങ്കി​ലും​ ​ഭ​ർ​തൃ​വീ​ട്ടി​ലെ​ ​പീ​ഡ​ന​ത്തെ​ ​തു​ട​ർ​ന്ന് ​ജീ​വ​ൻ​ ​ത്യ​ജി​ക്കേ​ണ്ടി​ ​വ​രു​ന്ന​ ​സ്ത്രീ​ക​ളു​ടെ​ ​എ​ണ്ണ​ത്തി​നും​ ​കു​റ​വി​ല്ല.​ ​സ്ത്രീ​ക​ൾ​ക്കെ​തി​രെ​ ​ന​ട​ക്കു​ന്ന​ ​ഗാ​ർ​ഹി​ക​ ​പീ​ഡ​ന​ ​പ​രാ​തി​ക​ളാ​ണ് ​ഈ​ ​വ​ർ​ഷം​ ​കൂ​ടു​ത​ലാ​യി​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത്.​ ​കൊ​ച്ചു​കു​ട്ടി​ക​ൾ​ ​മു​ത​ൽ​ ​വ​യോ​ജ​ന​ങ്ങ​ൾ​ ​വ​രെ​ ​ആ​ക്ര​മി​ക്ക​പ്പെ​ടു​ന്നു​ണ്ട്.​ ​ഗാ​ർ​ഹി​കാ​തി​ക്ര​മ​ ​നി​യ​മ​വും​ ​തൊ​ഴി​ലി​ട​ങ്ങ​ളി​ലെ​ ​ലൈം​ഗി​ക​പീ​ഡ​ന​ ​വി​രു​ദ്ധ​ ​നി​യ​മ​വും​ ​നി​ല​വി​ലു​ണ്ടെ​ങ്കി​ലും​ ​അ​തെ​ല്ലാം​ ​എ​ത്ര​മാ​ത്രം​ ​ഫ​ല​പ്ര​ദ​മാ​കു​ന്നു​വെ​ന്ന​ ​പ​രി​ശോ​ധ​ന​ ​അ​നി​വാ​ര്യ​മാ​ണ്.

വേ​ണം​ ​ഫ​ല​പ്രദ
ന​ട​പ​ടി

സ്ത്രീ​ക​ൾ​ക്ക് ​ക​രു​ത്താ​യി​ ​പ​ദ്ധ​തി​ക​ളേ​റെ​യു​ണ്ടെ​ങ്കി​ലും​ ​പൊ​തു​ ​ഇ​ട​ങ്ങ​ളി​ലും​ ​തൊ​ഴി​ലി​ട​ങ്ങ​ളി​ലും​ ​സ്ത്രീ​ ​അ​പ​മാ​നി​ത​യാ​കു​ന്ന​തി​നും​ ​കു​റ​വി​ല്ല.​ ​ഒ​രു​ ​കു​റ്റ​കൃ​ത്യം​ ​ന​ട​ക്കു​മ്പോ​ൾ​ ​മാ​ത്രം​ ​നീ​തി​ബോ​ധം​ ​ഉ​ണ​രു​ന്ന​ ​അ​ധി​കൃ​ത​ർ​ ​കൃ​ത്യം​ ​ന​ട​ക്കാ​തി​രി​ക്കാ​നു​ള്ള​ ​വ​ഴി​ക​ളാ​ണ് ​തേ​ടേ​ണ്ട​ത്.​ ​രാ​ത്രി​കാ​ല​ങ്ങ​ളി​ൽ​ ​പേ​ടി​ച്ച് ​ജോ​ലി​ ​ചെ​യ്യു​ക​യും​ ​യാ​ത്ര​ ​ചെ​യ്യു​ക​യും​ ​ചെ​യ്യു​ന്ന​ ​സ്ത്രീ​ക​ൾ​ ​ഇ​ന്നും​ ​ജീ​വി​ക്കു​മ്പോ​ൾ​ ​സ്ത്രീ​സു​ര​ക്ഷ​ ​എ​ന്ന​ത് ​വി​ദൂ​ര​ ​സ്വ​പ്ന​മാ​യി​ത്ത​ന്നെ​ ​അ​വ​ശേ​ഷി​ക്കു​ക​യാ​ണ്.​ ​സ്ത്രീ​ ​സു​ര​ക്ഷ​ ​ല​ക്ഷ്യ​മാ​ക്കി​ ​ന​ട​പ്പി​ലാ​ക്കി​യ​ ​പ​ദ്ധ​തി​ക​ൾ​ക്കും​ ​പി​ന്നീ​ട് ​അ​ന​ക്ക​മി​ല്ല.​ ​പി​ങ്ക് ​ജ​ന​മൈ​ത്രി​ ​ബീ​റ്റ്,​ ​പി​ങ്ക് ​ഷാ​ഡോ,​ ​പി​ങ്ക് ​റോ​മി​യോ,​ ​പി​ങ്ക് ​ഡി​ജി​റ്റ​ൽ​ ​ഡ്രൈ​വ്,​ ​പി​ങ്ക് ​ഹോ​ട്ട് ​സ്പോ​ട്ട്,​ ​പി​ങ്ക് ​പ​ട്രോ​ൾ,​ ​ക​ൺ​ട്രോ​ൾ​ ​റൂം​ ​എ​ന്നി​ങ്ങ​നെ​ ​പ​ദ്ധ​തി​ക​ളേ​റെ​യു​ണ്ടെ​ങ്കി​ലും​ ​ഒ​ന്നും​ ​ഫ​ല​പ്ര​ദ​മ​ല്ല.
സ്ത്രീ​ധ​ന​ ​പീ​ഡ​ന​ങ്ങ​ൾ​ക്കും​ ​മ​ര​ണ​ങ്ങ​ൾ​ക്കും​ ​കു​റ​വി​ല്ലെ​ങ്കി​ലും​ ​സ്ത്രീ​ധ​ന​മെ​ന്ന​ ​വി​പ​ത്തി​നെ​ ​സ​മൂ​ഹ​ത്തി​ൽ​ ​നി​ന്നും​ ​ഉ​ന്മൂ​ല​നം​ ​ചെ​യ്യാ​നാ​കു​ന്നി​ല്ലെ​ന്ന​തും​ ​എ​ടു​ത്തു​ ​പ​റ​യേ​ണ്ട​താ​ണ്.​ ​നി​ല​വി​ലെ​ ​നി​യ​മ​ ​സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ​ഈ​ ​വി​പ​ത്തി​നെ​ ​ത​ട​യാ​ൻ​ ​സാ​ധി​ക്കു​ന്നി​ല്ല.​ ​സ്ത്രീ​ധ​ന​ ​സ​മ്പ്ര​ദാ​യം​ ​ന​മ്മു​ടെ​ ​പെ​ൺ​മ​ക്ക​ളെ​ ​കേ​വ​ലം​ ​വി​ല്പ​ന​ച്ച​ര​ക്കാ​ക്കു​ക​യാ​ണെ​ന്ന് ​മാ​താ​പി​താ​ക്ക​ൾ​ ​മ​ന​സി​ലാ​ക്ക​ണം. സ്ത്രീ​ക​ളു​ടെ​ ​പേ​ടി​യ​ക​റ്റി​ ​ന​ല്ല​ ​വീ​ഥി​യൊ​രു​ക്കു​ക​യാ​ണ് ​സ​മൂ​ഹം​ ​ചെ​യ്യേ​ണ്ട​ത്.​ ​ഒ​രു​പാ​ട് ​പേ​ടി​ക​ൾ​ ​കൂ​ടി​ച്ചേ​ർ​ന്ന​ ​ന​മ്മു​ടെ​ ​സ്ത്രീ​ ​ലോ​ക​ത്തെ​ ​മാ​റ്റി​യെ​ഴു​താ​ൻ​ ​ശ്ര​മി​ക്കാം​ ​ന​മു​ക്ക് ​ഒ​റ്റ​ക്കെ​ട്ടാ​യി...

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WOMENS DAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION