SignIn
Kerala Kaumudi Online
Friday, 23 October 2026 12.56 AM IST

വെ​ട്ടേ​റ്റ​ ​ത​മ്പു​രാ​നും​ ​ക​ത്തി​വേ​ഷ​ങ്ങ​ളും

a

ഓ​ർ​മ്മ​യു​ണ്ടോ​ ​ഈ​ ​മു​ഖം​?​ ​കേ​ന്ദ്ര​മ​ന്ത്രി​യി​ൽ​ ​നി​ന്ന് ​സി​നി​മ​യി​ലെ​ ​ഹീ​റോ​യാ​യി​ ​പെ​ട്ടെ​ന്ന് ​പ​ര​കാ​യ​പ്ര​വേ​ശം​ ​ന​ട​ത്തി​യ​ ​സു​രേ​ഷ് ​ഗോ​പി​ക്ക് ​ഭാ​വ​മാ​റ്റം​!​ ​സ്ഥ​ലം​ ​കൊ​ച്ചി​ ​നെ​ടു​മ്പാ​ശേ​രി​ ​വി​മാ​ന​ത്താ​വ​ളം.​ ​ചോ​ദ്യം​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്.​ ​'​നി​ങ്ങ​ൾ​ ​ആ​രോ​ടാ​ണ് ​സം​സാ​രി​ക്കു​ന്ന​തെ​ന്ന് ​അ​റി​യാ​മോ​?​ ​സൂ​ക്ഷി​ച്ച് ​സം​സാ​രി​ക്ക​ണം.​"​ ​മ​ദ്ധ്യ​പ്ര​ദേ​ശി​ലെ​ ​ജ​ബ​ൽ​പൂ​രി​ൽ​ ​മ​ല​യാ​ളി​ ​ക്രൈ​സ്ത​വ​ ​പു​രോ​ഹി​ത​ർ​ക്കു​ ​നേ​രെ​യു​ണ്ടാ​യ​ ​അ​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ​ആ​വ​ർ​ത്തി​ച്ചു​ള്ള​ ​ചോ​ദ്യ​ങ്ങ​ളാ​ണ് ​സു​രേ​ഷ് ​ഗോ​പി​യെ​ ​ചൊ​ടി​പ്പി​ച്ച​ത്.
അ​തു​ ​ചോ​ദി​ക്കാ​ൻ​ ​നി​ങ്ങ​ളാ​രാ​ണ്?​ ​ചോ​ദ്യ​ക​ർ​ത്താ​വി​നോ​ട് ​അ​ദ്ദേ​ഹം​ ​ക​യ​ർ​ത്തു.​ ​'​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ​"​ ​എ​ന്ന് ​മ​റു​പ​ടി.​ ​'​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​ആ​രാ​ണ്.​ ​മാ​ദ്ധ്യ​മ​ങ്ങ​ളെ​ക്കാ​ൾ​ ​വ​ലു​ത് ​ജ​ന​ങ്ങ​ളാ​ണ്...​"​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​ ​പ​ഠി​പ്പി​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​കേ​ന്ദ്ര​മ​ന്ത്രി​യു​ടെ​ ​അ​ടു​ത്ത​ ​ചോ​ദ്യം​-​ ​'​നി​ങ്ങ​ൾ​ ​ഏ​ത് ​ചാ​ന​ലി​ന്റേ​താ​ണ്?​"​ ​പു​രോ​ഹി​ത​ർ​ക്കു​ ​നേ​രേ​ ​പ​ല​ ​അ​ക്ര​മ​ങ്ങ​ളും​ ​ഇ​വി​ടെ​യും​ ​ന​ട​ന്നി​ട്ടി​ല്ലേ​യെ​ന്നും​ ​അ​ദ്ദേ​ഹം​ ​ചോ​ദി​ച്ചു.​ ​സു​രേ​ഷ് ​ഗോ​പി​ ​പ​റ​യു​ന്ന​തൊ​ന്നും​ ​സീ​രി​യ​സാ​യി​ ​എ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്നാ​ണ് ​ഇ​തേ​ക്കു​റി​ച്ച് ​സി.​പി.​എം​ ​രാ​ജ്യ​സ​ഭാം​ഗം​ ​ജോ​ൺ​ ​ബ്രി​ട്ടാ​സി​ന്റെ​ ​പ്ര​തി​ക​ര​ണം.​ ​ഏ​തു​ ​പാ​ർ​ട്ടി​യി​ലാ​ണ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നു​ ​പോ​ലും​ ​മ​റ​ന്ന് ​പ​ല​പ്പോ​ഴും​ ​സി​നി​മാ​ ​ന​ട​നെ​പ്പോ​ലെ​ ​അ​ഭി​ന​യി​ക്കു​ക​യാ​ണ​ത്രെ​;​ ​ബി.​ജെ.​പി​ ​നേ​താ​ക്ക​ൾ​ക്കും​ ​അ​ത​റി​യാ​മെ​ന്നും!
ത​ലേ​ദി​വ​സം​ ​രാ​ജ്യ​സ​ഭ​യി​ൽ​ ​സു​രേ​ഷ് ​ഗോ​പി​യു​മാ​യി​ ​കൊ​മ്പു​കോ​ർ​ത്ത​തി​ന്റെ​ ​ഓ​ർ​മ്മ​ ​വ​ച്ചാ​ണ് ​ബ്രി​ട്ടാ​സി​ന്റെ​ ​പ്ര​തി​ക​ര​ണം.​ ​വ​ഖ​ഫ് ​ബി​ല്ലി​നെ​ക്കു​റി​ച്ചു​ള്ള​ ​ച​ർ​ച്ച​യ്ക്കി​ടെ​യാ​യി​രു​ന്നു​ ​പ​ര​സ്പ​രം​ ​താ​ക്കീ​തും​ ​വെ​ല്ലു​വി​ളി​യും.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്ന് ​ബി.​ജെ.​പി​ ​എ​ന്ന​ ​വി​ഷ​ത്തെ​ ​മ​ല​യാ​ളി​ ​അ​ക​റ്റി​നി​റു​ത്തി​യി​ട്ടു​ണ്ടെ​ന്നും,​ ​ഒ​രാ​ളെ​ ​(​സു​രേ​ഷ് ​ഗോ​പി​)​ ​ജ​യി​പ്പി​ച്ച​ത് ​മ​ല​യാ​ളി​ക്കു​ ​പ​റ്റി​യ​ ​തെ​റ്റാ​ണെ​ന്നും,​ ​അ​ത് ​വൈ​കാ​തെ​ ​തി​രു​ത്തു​മെ​ന്നും​ ​ബ്രി​ട്ടാ​സ് ​പ​റ​ഞ്ഞ​തോ​ടെ​ ​രം​ഗം​ ​വ​ഷ​ളാ​യി.​ ​ക്രി​സ്ത്യാ​നി​ക​ൾ​ക്കു​ ​വേ​ണ്ടി​ ​മു​ത​ല​ക്ക​ണ്ണീ​രൊ​ഴു​ക്കു​ന്ന​ ​ബി.​ജെ.​പി​ക്കാ​രു​ടെ​ ​നി​ര​യി​ൽ​ ​മു​പ്പ​ത് ​വെ​ള്ളി​ക്കാ​ശി​നു​ ​വേ​ണ്ടി​ ​ഒ​റ്റു​കൊ​ടു​ത്ത​ ​യൂ​ദാ​സി​നെ​പ്പോ​ലെ​ ​ചി​ല​രാ​ണ് ​ഇ​രി​ക്കു​ന്ന​തെ​ന്നും​ ​ബ്രി​ട്ടാ​സ് ​പ​റ​ഞ്ഞ​തോ​ടെ,​ ​സു​രേ​ഷ് ​ഗോ​പി​ ​ഒ​രു​ ​കാ​ര്യം​ ​ഉ​റ​പ്പി​ച്ചു​:​ ​'​ഇ​ത് ​എ​ന്നെ​ ​ഉ​ദ്ദേ​ശി​ച്ചാ​ണ്.​ ​എ​ന്നെ​ ​മാ​ത്രം​ ​ഉ​ദ്ദേ​ശി​ച്ചാ​ണ്!"
മ​സ്ജി​ദ് ​മ​റി​ച്ചി​ടു​ന്ന​ ​സ്ഥി​തി​ ​കേ​ര​ള​ത്തി​ൽ​ ​ഉ​ണ്ടാ​കി​ല്ലെ​ന്നു​ ​കൂ​ടി​ ​ബ്രി​ട്ടാ​സ് ​പ​റ​ഞ്ഞ​ത് ​സു​രേ​ഷ് ​ഗോ​പി​യു​ടെ​ ​സ​മ​നി​ല​ ​തെ​റ്റി​ച്ചു.​ ​ത​ന്റെ​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​യെ​ ​അ​പ​കീ​‌​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​ ​രാ​ഷ്ട്രീ​യ​ ​സ​ർ​ക്ക​സാ​ണ് ​'​എ​മ്പു​രാ​ൻ​"​ ​സി​നി​മാ​ ​വി​ഷ​യ​ത്തി​ൽ​ ​ഉ​ൾ​പ്പെ​ടെ​ ​കേ​ര​ള​ത്തി​ൽ​ ​ന​ട​ക്കു​ന്ന​തെ​ന്ന് ​തി​രി​ച്ച​ടി.​ ​സി.​പി.​എ​മ്മി​ന് ​കേ​ര​ള​ത്തി​ൽ​ ​രാ​ഷ്ട്രീ​യ​ത്തി​ന്റെ​ ​കൈ​ ​മാ​ത്ര​മ​ല്ല,​ ​മ​റ്റു​ ​പ​ല​തും​ ​പൊ​ള്ളി.​ ​ഇ​നി​യും​ ​പൊ​ള്ളും.​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ച്ച​ ​മു​ന​മ്പം​ ​ജു​ഡി​ഷ്യ​ൽ​ ​ക​മ്മി​ഷ​നെ​ ​ഹൈ​ക്കോ​ട​തി​ ​എ​ടു​ത്ത് ​തോ​ട്ടി​ൽ​ക്ക​ള​ഞ്ഞു.​ ​വ​ഖ​ഫ് ​ബി​ല്ലി​നെ​തി​രെ​ ​പാ​സാ​ക്കി​യ​ ​പ്ര​മേ​യം​ ​കേ​ര​ള​ത്തി​ൽ​ ​ച​വി​ട്ടി​ത്താ​ഴ്ത്തും​-​ ​അ​ദ്ദേ​ഹം​ ​ആ​ക്രോ​ശി​ച്ചു.​ ​ടി.​പി​ ​-51,​ ​ലെ​ഫ്റ്റ് ​റൈ​റ്റ് ​ലെ​ഫ്റ്റ് ​എ​ന്നീ​ ​സി​നി​മ​ക​ൾ​ ​വീ​ണ്ടും​ ​റി​ലീ​സ് ​ചെ​യ്യാ​നു​ള്ള​ ​ച​ങ്കൂ​റ്റം​ ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​പാ​ർ​ട്ടി​ ​ചാ​ന​ലി​നു​മു​ണ്ടോ​യെ​ന്ന​ ​വെ​ല്ലു​വി​ളി​യും!
n
ഈ​ ​ചെ​റു​പ്പ​ക്കാ​ർ​ക്ക് ​ഇ​തെ​ന്തു​ ​പ​റ്റി​?​ 18​ ​വ​യ​സ് ​പൂ​ർ​ത്തി​യാ​യി​ ​വോ​ട്ട​വ​കാ​ശം​ ​ല​ഭി​ക്കു​ന്ന​വ​ർ​ ​രാ​ഷ്ട്രീ​യ​ത്തോ​ട് ​വി​ര​ക്തി​ ​കാ​ട്ടു​ന്നു.​ ​പ​ല​രും​ ​വോ​ട്ടു​ചെ​യ്യാ​ൻ​ ​പോ​ലും​ ​താ​ത്പ​ര്യം​ ​കാ​ട്ടു​ന്നി​ല്ല.​ ​ഈ​ ​ത​ല​മു​റ​ക​ളെ​ ​പാ​ർ​ട്ടി​യി​ലേ​ക്ക് ​ആ​ക​ർ​ഷി​ക്ക​ണ​മെ​ങ്കി​ൽ​ ​ആ​ദ്യം​ ​അ​വ​രു​ടെ​ ​മ​നഃ​ശാ​സ്ത്രം​ ​പ​ഠി​ക്ക​ണം.​ ​പ​ല​ ​സം​സ്ഥാ​ന​ങ്ങ​ളി​ലും​ ​യു​വാ​ക്ക​ൾ​ ​പാ​ർ​ട്ടി​ ​വി​ട്ടു​പോ​കു​ന്നു.​ ​മ​ധു​ര​യി​ൽ​ ​ഇ​ന്ന​ലെ​ ​സ​മാ​പി​ച്ച​ ​സി.​പി.​എം​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​സം​ഘ​ട​നാ​ ​റി​പ്പോ​ർ​ട്ടി​ലാ​ണ് ​ഈ​ ​പ​രാ​മ​ർ​ശം.​ ​പ​തി​വ് ​മാ​തൃ​ക​യി​ലു​ള്ള​ ​സ​മ​ര​ങ്ങ​ൾ​ ​മ​ടു​ത്തെ​ന്നും,​ ​പു​തു​ത​ല​മു​റ​യെ​ ​ആ​ക​ർ​ഷി​ക്കാ​ൻ​ ​പു​തി​യ​ ​സ​മ​ര​മു​റ​ക​ൾ​ ​ക​ണ്ടു​പി​ടി​ക്ക​ണ​മെ​ന്നും​ ​റി​പ്പോ​ർ​ട്ടി​ൽ​ ​പ​റ​യു​ന്ന​ത് ​സ്വ​യം​ ​വി​മ​ർ​ശ​ന​മാ​വാം.
പാ​ർ​ട്ടി​ക്ക് ​ഡി.​വൈ.​എ​ഫ്.​ഐ,​ ​എ​സ്.​എ​ഫ്.​ഐ​ ​കേ​ഡ​ർ​മാ​രെ​ ​കി​ട്ടു​ന്നി​ല്ല.​ ​വ​രു​ന്ന​വ​ർ​ ​ത​ന്നെ​ ​പാ​ർ​ട്ടി​യി​ൽ​ ​നി​ൽ​ക്കാ​തെ​ ​കൊ​ഴി​ഞ്ഞു​ ​പോ​കു​ന്ന​തി​ന് ​കാ​ര​ണ​ക്കാ​ർ​ ​ആ​ര്?​ ​സം​ഘ​ട​നാ​ ​ത​ല​പ്പ​ത്ത് ​ഇ​ഷ്ട​ക്കാ​രെ​ ​പ്ര​തി​ഷ്ഠി​ച്ച് ​പാ​ർ​ട്ടി​ ​നേ​താ​ക്ക​ൾ​ ​അ​വ​രെ​ ​താ​ള​ത്തി​നു​ ​തു​ള്ളി​ക്കു​ക​യും​ ​അ​വ​രു​ടെ​ ​കൊ​ള്ള​രു​താ​യ്മ​ക​ൾ​ക്കു​ ​നേ​രേ​ ​ക​ണ്ണ​ട​യ്ക്കു​ക​യും​ ​ചെ​യ്യു​ന്നു​വെ​ന്നാ​ണ് ​വി​മ​ർ​ശ​നം.​ ​കേ​ര​ള​ത്തി​ലെ​ ​എ​സ്.​എ​ഫ്.​ഐ​യി​ൽ​ ​തെ​റ്റാ​യ​ ​പ്ര​വ​ണ​ത​ക​ൾ​ ​ക​ട​ന്നു​കൂ​ടു​ന്ന​തി​ൽ​ ​സി.​പി.​എം​ ​കേ​ന്ദ്ര​ ​നേ​തൃ​ത്വ​ത്തി​ന് ​അ​തൃ​പ്തി​യു​ണ്ടെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.​ ​ക​ലാ​ല​യ​ങ്ങ​ളി​ലെ​ ​എ​സ്.​എ​ഫ്.​ഐ​ ​യൂ​ണി​റ്റ് ​ഓ​ഫീ​സു​ക​ൾ​ ​ഇ​ടി​മു​റി​ക​ളാ​യി​ ​മാ​റു​ന്നു.​ ​നേ​താ​ക്ക​ളി​ൽ​ ​പ​ല​രി​ലും​ ​ക്രി​മി​ന​ൽ​ ​വാ​സ​ന​യും​ ​ല​ഹ​രി​ ​ഉ​പ​യോ​ഗ​വും​ ​കൂ​ടു​ന്നു...
പ്ര​ശ​സ്ത​ ​ക​ലാ​ല​യ​ങ്ങ​ൾ​ ​പോ​ലും​ ​ഇ​ത്ത​ര​ക്കാ​രു​ടെ​ ​ചെ​യ്തി​ക​ളാ​ൽ​ ​കു​പ്ര​സി​ദ്ധ​മാ​വു​ന്നു.​ ​മി​ക​ച്ച​ ​വി​ദ്യാ​ഭ്യാ​സ​ ​നി​ല​വാ​രം​ ​പു​ല​ർ​ത്തി​യി​രു​ന്ന​ ​അ​ത്ത​രം​ ​ക​ലാ​ല​യ​ങ്ങ​ളി​ൽ​ ​മ​ക്ക​ളെ​ ​അ​യ​ച്ച് ​പ​ഠി​പ്പി​ക്കാ​ൻ​ ​പ​ല​ ​ര​ക്ഷി​താ​ക്ക​ളും​ ​ഭ​യ​ക്കു​ന്നു.​ ​അ​പ്പോ​ൾ​ ​ചി​കി​ത്സ​ ​എ​വി​ടെ​ ​നി​ന്നു​ ​തു​ട​ങ്ങ​ണ​മെ​ന്ന് ​വ്യ​ക്തം.​ ​പി.​എ​സ്.​സി​ ​റാ​ങ്ക് ​ലി​സ്റ്റു​ക​ളെ​ ​നോ​ക്കു​കു​ത്തി​യാ​ക്കി​ ​സ്വ​ന്തം​ ​പാ​ർ​ട്ടി​ക്കാ​രു​ടെ​യും​ ​ബ​ന്ധു​ക്ക​ളു​ടെ​യും​ ​പി​ൻ​വാ​തി​ൽ​ ​നി​യ​മ​ന​ങ്ങ​ൾ​ ​കൊ​ഴു​ക്കു​ന്നു.​ ​തു​ട​ർ​ഭ​ര​ണ​ത്തി​ന്റെ​ ​സുഖ ശീ​ത​ളി​മ​യി​ൽ​ ​അ​ഭി​ര​മി​ക്കു​ന്ന​ ​നേ​താ​ക്ക​ൾ​ ​സ​മ​ര​മു​റ​ക​ൾ​ ​മ​റ​ക്കു​ന്നു.​ ​കു​റു​ന്തോ​ട്ടി​ക്ക് ​വാ​തം​ ​വ​ന്നാ​ലോ?
ല​ളി​ത​ജീ​വി​ത​വും​ ​ഉ​യ​ർ​ന്ന​ ​ചി​ന്ത​യു​മാ​ണ് ​ഒ​രു​ ​ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​നു​ ​വേ​ണ്ട​തെ​ന്ന് ​വാ​ക്കി​ലും​ ​പ്ര​വൃ​ത്തി​യി​ലും​ ​തെ​ളി​യി​ച്ച​ ​ഇ.​എം.​എ​സ്,​ ​എ.​കെ.​ജി,​ ​ഇ.​കെ​ ​നാ​യ​നാ​ർ,​ ​വി.​എ​സ് ​അ​ച്യു​താ​ന​ന്ദ​ൻ,​ ​ഇ.​ ​ബാ​ലാ​ന​ന്ദ​ൻ​ ​തു​ട​ങ്ങി​ ​ആ​ദ​ർ​ശ​ശു​ദ്ധി​യും​ ​ദീ​ർ​ഘ​ ​വീ​ക്ഷ​ണ​വു​മു​ള്ള​ ​നേ​താ​ക്ക​ളാ​യി​രു​ന്നു​ ​മു​മ്പൊ​ക്കെ.​ ​ഇ​ന്ന​ത് ​നേ​രേ​ ​തി​രി​ച്ചും​!​ ​യു​വ​ത​ല​മു​റ​യെ​ ​പാ​ർ​ട്ടി​യി​ലേ​ക്കും​ ​ബ​ഹു​ജ​ന​ ​സം​ഘ​ട​ന​ക​ളി​ലേ​ക്കും​ ​ആ​ക​ർ​ഷി​ച്ചി​രു​ന്ന​ ​റോ​ൾ​മോ​ഡ​ലു​ക​ളാ​യ​ ​ഇ​ത്ത​രം​ ​നേ​താ​ക്ക​ളു​ടെ​ ​മാ​ർ​ഗ​ദ​ർ​ശി​ത്വം​ ​സം​ശു​ദ്ധി​യു​ള്ള​ ​നേ​തൃ​നി​ര​ക​ളെ​ ​സൃ​ഷ്ടി​ച്ചു.​ ​ആ​ ​നേ​തൃ​നി​ര​യു​ടെ​ ​സൗ​ര​ഭ്യം​ ​പ്ര​സ്ഥാ​ന​ത്തി​ന്റെ​ ​യു​വ​ജ​ന,​ ​വി​ദ്യാ​ർ​ത്ഥി,​ ​തൊ​ഴി​ലാ​ളി​ ​സം​ഘ​ട​ന​ക​ളു​ടെ​യും​ ​വ​ള​ർ​ച്ച​യ്ക്കും​ ​വ​ഴി​യൊ​രു​ക്കി.​ ​'​അ​ണി​ചേ​രൂ,​ ​അ​ഭി​മാ​നി​ക്കൂ​"​ ​എ​ന്നാ​യി​രു​ന്നു​ ​അ​ന്ന​ത്തെ​ ​മു​ദ്രാ​വാ​ക്യം.​ ​അ​ത്ത​രം​ ​നേ​താ​ക്ക​ളെ​പ്പോ​ലെ​ ​മു​ദ്രാ​വാ​ക്യ​ങ്ങ​ളും​ ​കു​റ്റി​യ​റ്റു.​ ​പാ​ർ​ട്ടി​യി​ലേ​ക്ക് ​ചെ​റു​പ്പ​ക്കാ​ർ​ ​ഇ​ന്ന് ​ആ​ക​ർ​ഷി​ക്ക​പ്പെ​ടാ​തെ​ ​പോ​കു​ന്ന​തി​ന്റെ​ ​കാ​ര​ണ​വും​ ​മ​റ്റൊ​ന്ന​ല്ല!
n
സം​ഭ​വി​ക്കാ​നു​ള്ള​ത് ​വ​ഴി​യി​ൽ​ ​ത​ങ്ങി​ല്ല.​ ​അ​ത് ​സം​ഭ​വി​ച്ചി​രി​ക്കും.​ ​എ​മ്പു​രാ​ൻ​ ​സി​നി​മ​യു​ടെ​ ​കാ​ര്യ​ത്തി​ലും​ ​അ​താ​ണ് ​സം​ഭ​വി​ച്ച​തെ​ന്ന് ​അ​ണി​യ​റ​ ​ശി​ല്പി​ക​ൾ​ ​പ​റ​യു​ന്നു.​ ​അ​പ്പോ​ൾ​ ​ആ​ ​സി​നി​മ​ ​റി​ലീ​സ് ​ചെ​യ്ത​ ​ശേ​ഷം​ ​തി​രി​ച്ചു​ ​വി​ളി​ച്ച് 21​ ​വെ​ട്ട് ​വെ​ട്ടി​യ​തോ​?​ ​സി​നി​മ​യി​ലെ​ ​വി​ല്ല​ന്റെ​ ​പേ​ര് ​മാ​റ്റി​യ​തോ​?​ ​അ​തും​ ​അ​റി​യാ​തെ​ ​സം​ഭ​വി​ച്ച​തോ,​ ​അ​തോ​ ​സം​ഭ​വി​പ്പി​ച്ച​തോ​?​ ​സി​നി​മ​യി​ൽ​ ​ക​ത്രി​ക​വ​ച്ച​ത് ​ത​ങ്ങ​ളു​ടെ​ ​ഇ​ഷ്ട​പ്ര​കാ​ര​മാ​യി​രു​ന്നു​വെ​ന്ന് ​നി​ർ​മ്മാ​താ​വും​ ​സം​വി​ധാ​യ​ക​നും.​ ​ആ​ർ.​എ​സ്.​എ​സി​ന്റെ​യും​ ​സം​ഘ​പ​രി​വാ​റി​ന്റെ​യും​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മെ​ന്ന് ​കോ​ൺ​ഗ്ര​സും​ ​ഇ​ട​തു​പ​ക്ഷ​വും.​ ​'​എ​മ്പു​രാ​നെ​"​ ​വെ​ട്ടി​യ​തി​ൽ​ ​ബി.​ജെ.​പി​ക്ക് ​ഒ​രു​ ​പ​ങ്കു​മി​ല്ലെ​ന്ന് ​പാ​ർ​ട്ടി​ ​നേ​താ​ക്ക​ൾ.
അ​പ്പോ​ൾ,​ ​സി​നി​മ​യ്ക്കെ​തി​രെ​ ​ആ​ർ.​എ​സ്.​എ​സ് ​മു​ഖ​പ​ത്ര​മാ​യ​ ​ഓ​ർ​ഗ​നൈ​സ​റി​ൽ​ ​വ​ന്ന​ ​ലേ​ഖ​ന​ങ്ങ​ളോ​?​ ​നി​ർ​മ്മാ​താ​വ് ​ഗോ​കു​ലം​ ​ഗോ​പാ​ല​ന്റെ​ ​വീ​ട്ടി​ലും​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​ഇ.​ഡി​ ​ന​ട​ത്തി​യ​ ​റെ​യ്ഡോ​?​ ​സം​വി​ധാ​യ​ക​ൻ​ ​പൃ​ഥ്വി​രാ​ജി​ന് ​ആ​ദാ​യ​നി​കു​തി​ ​വ​കു​പ്പി​ന്റെ​ ​നോ​ട്ടീ​സോ​?​ ​അ​തും​ ​വെ​റു​തെ​ ​സം​ഭ​വി​ച്ച​താ​ണോ​?​ ​ചോ​ദ്യ​ങ്ങ​ൾ​ ​നീ​ളു​ന്നു.
പ​ക്ഷേ,​ ​എ​ത്ര​യൊ​ക്കെ​ ​വെ​ട്ടും​ ​കു​ത്തു​മേ​റ്റി​ട്ടും​ ​എ​മ്പു​രാ​ൻ​ ​തി​യേ​റ്റ​റു​ക​ളി​ൽ​ ​പ​ട​യോ​ട്ടം​ ​തു​ട​രു​ന്നു.​ ​വ​രു​മാ​നം​ 250​ ​കോ​ടി​ ​ക​വി​ഞ്ഞെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.​ ​സി​നി​മ​യു​ടെ​ ​പേ​രി​ൽ​ ​ഉ​യ​രു​ന്ന​ ​വി​വാ​ദ​ങ്ങ​ളൊ​ന്നും​ ​പ്രേ​ക്ഷ​ക​രാ​യ​ ​ജ​ന​ങ്ങ​ൾ​ ​കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്ന് ​അ​ർ​ത്ഥം.
സ​മൂ​ഹ​ത്തി​ൽ​ ​ക്ഷ​മ​യും​ ​സ​ഹി​ഷ്ണു​ത​യും​ ​കു​റ​ഞ്ഞു​വ​രു​ന്ന​തി​ന്റെ​ ​ല​ക്ഷ​ണ​മ​ല്ലേ​ ​ഈ​ ​കോ​പ്രാ​യ​ങ്ങ​ൾ.​ ​'​ജാ​തി​ ​ചോ​ദി​ക്കു​ന്നി​ല്ല​ ​ഞാ​ൻ​ ​സോ​ദ​രി,​ ​ചോ​ദി​ക്കു​ന്നു​ ​നീ​ർ​ ​നാ​വു​വ​ര​ണ്ട​ഹോ​"​ ​എ​ന്നാ​ണ് ​ച​ണ്ഡാ​ല​ഭി​ക്ഷു​കി​യി​ൽ​ ​ബു​ദ്ധ​ഭി​ക്ഷു​ ​പ​റ​യു​ന്ന​ത്.​ ​മ​ഹാ​ക​വി​ ​കു​മാ​ര​നാ​ശാ​ൻ​ ​ഒ​രു​ ​നൂ​റ്റാ​ണ്ടു​മു​മ്പ് ​ര​ചി​ച്ച​ ​ച​ണ്ഡാ​ല​ഭി​ക്ഷു​കി​യും​ ​ന​ളി​നി​യും​ ​ഇ​ന്നാ​ണ് ​ര​ചി​ക്ക​പ്പെ​ട്ടി​രു​ന്ന​തെ​ങ്കി​ൽ​ ​അ​ന്ന​ത്തെ​ ​അ​തേ​രൂ​പ​ത്തി​ൽ​ ​വെ​ളി​ച്ചം​ ​കാ​ണു​മാ​യി​രു​ന്നോ​ ​എ​ന്ന​താ​ണ് ​ഉ​യ​രു​ന്ന​ ​വ​ലി​യ​ ​ചോ​ദ്യം.​ ​വെ​റു​മൊ​രു​ ​മോ​ഷ്ടാ​വാ​യോ​രെ​ന്നെ​ ​ക​ള്ള​നെ​ന്നു​ ​വി​ളി​ച്ചി​ല്ലേ​?​ ​അ​പ്പോ​ൾ​ ​കോ​ഴി​യെ​ ​മോ​ഷ്ടി​ച്ച​തോ​?​ ​അ​ത് ​പൊ​രി​ച്ചു​ ​തി​ന്നാ​നാ​യി​രു​ന്ന​ല്ലോ.​ ​കാ​വാ​ല​ത്തി​ന്റെ​ ​ക​വി​ത​ ​പാ​ടി​ ​ആ​ശ്വ​സി​ക്കാം!
നു​റു​ങ്ങ് :
​ ​പാ​ർ​ട്ടി​ ​നേ​താ​ക്ക​ൾ​ ​മു​ത​ൽ​ ​താ​ഴെ​ത്ത​ട്ട് ​വ​രെ​ ​അ​ഴി​മ​തി​യും​ ​സ​ദാ​ചാ​ര​ത്ത​ക​ർ​ച്ച​യും​ ​അ​ധി​കാ​ര​ ​മോ​ഹ​വും​ ​വ്യാ​പ​ക​മാ​കു​ന്നു​വെ​ന്നും,​​​ ​ഉ​ട​ൻ​ ​തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ​ ​പാ​ർ​ട്ടി​യു​ടെ​ ​നി​ല​നി​ൽ​പ്പ് ​അ​പ​ക​ട​ത്തി​ലാ​വു​മെ​ന്നും​ ​സി.​പി.​എം.​ ​പാ​ർ​ട്ടി​ ​കോ​ൺ​ഗ്ര​സി​ലെ​ ​റി​പ്പോ​ർ​ട്ടി​ൽ​ ​വി​മ​ർ​ശ​നം.
l​ തെ​റ്റു​ക​ൾ​ ​തി​രു​ത്താ​ൻ​ ​ഇ​നി​ ​കേ​ര​ളം​ ​മാ​ത്രം​ ​ബാ​ക്കി !
(​വി​ദു​ര​രു​ടെ​ ​ഫോ​ൺ​:​
99461​ 08221)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIRUDHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION