
''മനതാത് ത്രായതേ ഇതി മന്ത്ര''. മനനംകൊണ്ടു രേഖപ്പെടുന്നതാണ് മന്ത്രങ്ങൾ.
നരനും നാരായണനും ഒരാളിൽത്തന്നെ അന്തർഭവിച്ചിരിക്കുന്നതിനാൽ
നരനിലെ നാരായണനെ കണ്ടെത്തുകയാണ് രാമായണത്തിന്റെ ആത്യന്തിക
ലക്ഷ്യം. രാമായണം വായിക്കുകയല്ല, പഠിക്കുകയാണുവേണ്ടത്.
അഥർവ്വ വേദത്തിൽ കാണുമ്പോലെ ധർമ്മത്താലാണ് ഭൂമി
സംരക്ഷിക്കപ്പെടുന്നത് എന്ന് മനുഷ്യവംശത്തെ പഠിപ്പിക്കുവാൻ
അവതാരമെടുത്ത രാമൻ സാക്ഷാൽ മഹാവിഷ്ണുവാണ്. മഹാലക്ഷ്മിയാണ്
സീത. ലക്ഷ്മണനാകട്ടെ അനന്തനും. ഭക്ത്യനുരാഗപരഭാവമായിരിക്കുന്ന
ഈശ്വരചൈതന്യം താരക ബ്രഹ്മമാണ്.
തരണം ചെയ്യിക്കുന്നതാണ് താരകം. ജീവിതസംഘർഷങ്ങളിൽ നിന്നും
ഭൗതികദുഃഖങ്ങളിൽ നിന്നും മനുഷ്യകുലത്തെ ത്രാണനംചെയ്യുന്ന താരക മന്ത്രമാണ് ശ്രീരാമായണം. അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ആത്മജ്ഞാനത്തിന്റെ പ്രകാശപ്രചുരിമയിലേക്കുള്ള അനുസ്യൂതമായ പ്രയാണമാണത്.
ലങ്കയെ ചിത്തമായും, ശ്രീരാമചന്ദ്രനെ മുമുക്ഷുവായ ജീവനായും,വിഭീഷണനെ
സത്വഗുണമായും,രാവണനെ തമോഗുണമായും, കുംഭകർണ്ണനെ രജോഗുണമാ
യും, രക്ഷോഗണങ്ങളെ വികാരചിത്തവൃത്തികളായും, സമുദ്രത്തെ ബാഹ്യ
പ്രപഞ്ചമായും, സേതുവിനെ ഉൽക്കടവൈരാഗ്യമായും കണക്കാക്കു
യണം ലോകക്ഷേമ ഹിതാനുകാരിയായ അതിമോഹന വാങ്മയചിത്രമാണ്
സംഭാവനം ചെയ്യുന്നത്!
സദാചാരബോധം,സംസ്കൃതി,സഹനത, സഹജസ്നേഹം,സമദർശനം,ത്യാഗവിശുദ്ധി എന്നിവയെല്ലാം രാമായണത്തിന്റെ മോഹനചിത്രങ്ങളാണ്. ആത്മപരിശോധനാ
അവികസിതത്വംകൊണ്ട് അജ്ഞാന തിമിരാന്ധതയിൽപ്പെട്ട് ഉഴലുന്ന മനസ്സിനെ
സചേതനമാക്കുവാൻ രാമായണം പകരുന്ന മഹനീയ സംഭാവനകൾ
അമൂല്യങ്ങളാണ്.
"സന്തുഷ്ടരായി സമദൃഷ്ടികളായി, ബഹുജന്തുക്കളിൽ
ദ്വേഷഹീനമതികളായി, ശാന്തരായി നിന്നെ ഭജിപ്പവർ തന്നുടെ'' ഹൃദയമാണ്
ഈശ്വരനു വസിക്കാൻ സുഖാനുപൂർണമായ മന്ദിരം എന്ന് രാമായണം
സൂക്ഷ്മനിരീക്ഷണം ചെയ്യുന്നു.
രണ്ടു ബീജാക്ഷരങ്ങൾ പൂർണമായി രാമനാമത്തിൽ സംയോജിക്കുന്നതു
കാണാം. 'രാമ'നും 'രമ'യും ചേർന്ന ''രാമായണം'' പുരുഷനും പ്രകൃതിയും
ചേർന്നുള്ള ജീവിതഅയനത്തിന്റെ കഥപറയുന്നു. മനുഷ്യ ജീവിതത്തിന്റെ
അർത്ഥം പുരുഷാർത്ഥങ്ങളെ നേടുക എന്നതാണ്. ധർമ്മാർത്ഥകാമമോക്ഷ
ങ്ങളിൽ മോക്ഷസാധകമായ രാമനാമം സർവപ്രധാനമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |