SignIn
Kerala Kaumudi Online
Monday, 03 August 2026 1.24 AM IST

പ്രവചനാതീതം പ്രപഞ്ച നിയോഗം

s

തന്റെ മകൻ ഭരതനേക്കാൾ, സ്നേഹമായിരുന്നു കൈകേയിക്ക് ശ്രീരാമനോട്. ആ സ്നേഹത്തിന് അളവോ പരിധിയോ ഇല്ലായിരുന്നു. കൊച്ചുകുട്ടിയായിരുന്ന വേളയിൽ കൈകേയി മുറ്റത്ത് കളിച്ചുകൊണ്ടിരിയ്ക്കവേ, ഒരു മഹർഷിയുടെ മുഖത്ത് കരിവാരിത്തേച്ചു. നിഷ്ക്കളങ്കമായി ചെയ്തതാണെ ങ്കിലും, കോപിഷ്ഠനായ മഹർഷി , ''അപവാദംകൊണ്ട് ഒരുകാലത്ത് നിന്റെ മുഖത്ത് ആരും നോക്കാതാവട്ടെ''എന്നുശപിച്ചു. കാര്യഗൗരവമൊന്നുമറിയാത്ത കുട്ടി, മഹർഷി പോകാൻ തുടങ്ങുമ്പോൾ സ്നേഹപൂർവം ഇടതുകൈകൊണ്ട് അദ്ദേഹത്തിന്റെ ഊന്നുവടിയെടുത്തു നൽകി. ഇടതു കൈകൊണ്ടു കൊടുത്തതിൽ അനിഷ്ടം തോന്നിയ മഹർഷി, ''നിന്റെ ഇടതുകൈ ഇരുമ്പുദണ്ഡുപോലെ ഉറച്ചതാകട്ടെ'' എന്ന് വീണ്ടുംശപിച്ചു. ഈ സംഭവങ്ങളൊന്നും ദശരഥനുമറിഞ്ഞിരുന്നില്ല.എന്നാൽ ഉർവ്വശീശാപം ഉപകാരമെന്നപോലെ യുദ്ധമുഖത്ത് അതനുഗ്രഹമായി! പിൽക്കാലത്ത്, ദശരഥചക്രവർത്തി ദേവന്മാരെ സഹായിക്കാനായി യുദ്ധം ചെയ്യവേ, തേർച്ചക്രത്തിന്റെ കടയാണി ഊരിപ്പോയപ്പോൾ ഞൊടിയിടയിൽ തന്റെ കൈവിരൽ നിക്ഷേപിച്ച് യുദ്ധാവസാനംവരെ കൈകേയി ദശരഥനെ സംരക്ഷിച്ചു.യുദ്ധാനന്തരം ഇതെല്ലാമറിഞ്ഞ ദശരഥൻ ഇഷ്ടമുള്ള രണ്ടുവരങ്ങൾ ഇഷ്ടമുള്ളപ്പോൾ ചോദിച്ചുകൊള്ളുവാൻ കൈകേയിയെ അനുഗ്രഹിച്ചു . അടുത്ത പതിന്നാലുവർഷം കോസലരാജ്യത്തിന് ചക്രവർത്തിമാർ ഉണ്ടായിരി യ്ക്കുകയില്ലെന്നും അഥവാ ആ പതിന്നാലുവർഷം ആര് ചക്രവർത്തിയായിരുന്നാലും ജീവന് അപകടമുണ്ടാകുമെന്നും കൊട്ടാരം ജ്യോതിഷികളിൽനിന്നും രഹസ്യമായി കൈകേയി മനസിലാക്കിയിരുന്നു. അഞ്ചുഗ്രഹങ്ങൾ ഉച്ചത്തിലാണെങ്കിലും ശ്രീരാമൻ, ചക്രവർത്തിപദത്തിൽ സുഖമായി വാഴുകയില്ലെന്നു മനസിലാക്കിയ കൈകേയി, തന്റെ വാത്സല്യനിധിയായ ശ്രീരാമനെ എങ്ങനെ യെങ്കിലും രക്ഷപ്പെടുത്തുവാൻ തീരുമാനിച്ചുറച്ചു. തനിക്ക് ലഭ്യമാക്കേണ്ട രണ്ടുവരങ്ങളിൽ ഒന്ന് ഭരതനെ വാഴിക്കുകയെന്നതും മറ്റൊന്ന് രഘുരാമനെ വനത്തിന്നയയ്‌ക്കുക എന്നതും ദശരഥരാജനിൽനിന്നും സ്വീകാര്യമാക്കി. ഈ പതിന്നാലുവത്സരവും കോസല രാജ്യത്തിന് ചക്രവർത്തിമാർ ആരുംതന്നെ ഉണ്ടായിരുന്നില്ലെന്നതും ഭരതൻ തന്റെ ദേവതുല്യനായ ജ്യേഷ്ഠന്റെ ദിവ്യപാദുകങ്ങൾ ഭക്തിപൂർവം നന്ദിഗ്രാമിൽവച്ച് പൂജിച്ചുകൊണ്ട് ഭരണകാര്യ ങ്ങൾ നിറവേറ്റുകയും ചെയ്തുവെന്നത് ചിന്തനീയമാണ്. ശ്രീരാമന്റെ ജീവന് അപകടമൊന്നും സംഭവിക്കരുതെന്നു കരുതി തന്റെ ഏറ്റവും വിശ്വസ്ത യായ മന്ഥരയെ ഉപയോഗിക്കുകയായിരുന്നു കൈകേയി. എന്ന് മാത്രമല്ല, ശ്രീസരസ്വതിയുടെ അവതാരമായി വിവക്ഷിക്കപ്പെടുന്ന കൈകേയി, ശ്രീരാമാവതാരത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ സാധിതമാക്കുന്നതിനു കൂടിയാണ് ഇത്തര മൊരു സാഹസികതയ്ക്ക് മുതിർന്നത്. ശ്രീരാമന് പട്ടാഭിഷേകം എന്നറിഞ്ഞമാത്രയിൽത്ത ന്നെ ആഹ്ലാദംകൊണ്ടു മതിമറന്നുപോയി കൈകേയി . മന്ഥരയുടെ നാവിൽനി ന്നും ആവിവരം അറിഞ്ഞയുടൻ ക്ഷണത്തിൽ തന്റെ വിലമതിക്കാനാവാത്ത മുത്തുമാലയൂരി മന്ഥരയ്ക്ക് നല്കി. തന്റെ പുത്രൻ ഭരതൻ ശ്രീരാമനോട് എത്രമാത്രം ഉൽക്കടമായ സ്നേഹം പുലർത്തുന്നുവെന്ന് അറിയാത്തയാളല്ല കൈകേയി. ഏതു സാഹചര്യമായാലും ഭരതൻ കിരീടം സ്വീകരിക്കുകയി ല്ലെന്നതും നന്നായറിയാം. എന്നിട്ടും എന്തിനു രാമനെ വനവാസത്തിനയച്ചു? അത്തരമൊരു തീരുമാനമെടുത്തു പഴിചുമത്തപ്പെട്ടവളായി, അപവാദ ശരവ്യയായി –പരിഹാസപാത്രമായി-മാറിയതെന്തിന് ?! രാമന്റെ അയനം ശുഭപര്യവസായിയായി സംഭവിക്കേണ്ടുന്നത് കൈകേയിയുടെയും കൂടി ആവശ്യമായിരുന്നു . പ്രപഞ്ചനിയോഗം പ്രവചനാതീതമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY