SignIn
Kerala Kaumudi Online
Saturday, 24 October 2026 6.52 AM IST

ഉന്നത വിദ്യാഭ്യാസം: ശ്യാം മേനോൻ കമ്മിറ്റി ശുപാർശകൾ

s

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗം വലിയ മാറ്റങ്ങളുടെ നാളുകളിലൂടെയാണ് കടന്നുപോകുന്നത്. സർവകലാശാലകളുടെ ഭരണവും മാനേജ്‌മെന്റും വിദ്യാഭ്യാസ രീതിയും നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരമായി സമഗ്ര പരിഷ്കാരങ്ങൾ നിർദ്ദേശിക്കുന്നതിന് സംസ്ഥാന സർക്കാർ നിയോഗിച്ച ശ്യാം ബി. മേനോൻ കമ്മിറ്റി 2022-ൽ സമർപ്പിച്ച റിപ്പോർട്ട് മുന്നോട്ടുവയ്ക്കുന്ന പ്രധാന പരിഷ്കാരങ്ങൾ:

യൂണി. ഭരണവും

സ്വാതന്ത്ര്യവും

വിദ്യാഭ്യാസ നിലവാരം ഉയർത്താനും കാര്യക്ഷമത വർദ്ധിപ്പിക്കാനും സർവകലാശാലകൾക്ക് അദ്ധ്യയന, ഭരണ, സാമ്പത്തിക മേഖലകളിൽ കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു. രാഷ്ട്രീയ ഇടപെടലുകൾ കുറയ്ക്കുന്ന നടപടികളിലൂടെ സിൻഡിക്കേറ്റിൽ രൂപമാറ്റം. ഇത് നവീകരണത്തിനും സഹകരണത്തിനും കൂടുതൽ ഉത്തരവാദിത്വത്തിനും വഴിയൊരുക്കുമെന്ന് റിപ്പോർട്ട് പറയുന്നു.

വികേന്ദ്രീകരണം (Decentralization) പുതിയ പരിഷ്‌കാരങ്ങളുടെ അടിത്തറയാണ്. സർവകലാശാലകളിൽ കൂടുതൽ കാര്യക്ഷമമായ ഭരണം ഉറപ്പാക്കുന്നതിന് ഭരണചുമതലകൾ കൂടുതൽ ഏകോപിതമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ക്ലസ്റ്റർ സർവകലാശാലാ മോഡൽ ഇതിന് സഹായകമാണ്. ചെറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകീകൃത ഭരണ സംവിധാനത്തിനു കീഴിൽ കൊണ്ടുവന്ന്,​ സർവകലാശാലകൾക്ക് നിലവിലുള്ള ഭരണഭാരം കുറയ്ക്കാം.

സമിതി നിർദ്ദേശിക്കുന്ന പരിഷ്കാരങ്ങൾ,​ സർവകലാശാലകളെ നവീന ഗവേഷണ കേന്ദ്രങ്ങളാക്കാനുള്ള ഗൗരവമേറിയ ശ്രമങ്ങൾ ഉൾക്കൊള്ളുന്നു. വ്യവസായങ്ങളുമായി സഹകരിച്ച് അന്തർവിഭാഗ പഠനം പ്രോത്സാഹിപ്പിക്കാനും,​ ആഗോള സ്ഥാപനങ്ങളുമായി സഹകരിച്ച് ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നു. ഇത് കേരളത്തിലെ സർവകലാശാലകളെ,​ ആഗോള തലത്തിൽ മികവ് പ്രകടിപ്പിക്കാൻ സഹായിക്കും.

ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിലൊന്ന്,​ അനുബന്ധ കോളജുകളുടെ എണ്ണം കുറയ്ക്കലാണ്. ഇത് ഭരണ കാര്യക്ഷമത മെച്ചപ്പെടുത്തുകയും കോളജുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുകയും ചെയ്യും. ഓരോ കോളേജിനും പുതിയ അക്കാഡമിക് കൗൺസിലുകൾ രൂപീകരിച്ച് കോളേജിന്റെ പ്രത്യേക ആവശ്യങ്ങൾ പരിപാലിക്കാൻ സഹായിക്കുക.

ഫാക്കൽട്ടി

റിക്രൂട്ട്‌മെന്റ്

വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കുന്നതിനായി അദ്ധ്യാപകരുടെ തിരഞ്ഞെടുപ്പിന് മികവ് അടിസ്ഥാനമാക്കുന്നു. അദ്ധ്യാപകരെ ഏറ്റവും പുതിയ പാഠ്യപദ്ധതികളിലും വിഷയ സാങ്കേതികതകളിലും പരിശീലിപ്പിക്കുന്നതിനായി തുടർച്ചയായ പ്രൊഫഷണൽ ഡെവലപ്‌മെന്റ് പരിപാടികൾ നടപ്പിലാക്കുക. സർവകലാശാലകളുടെയും അനുബന്ധ കോളജുകളുടെയും പ്രകടനം വിലയിരുത്തുന്നതിനായി ശക്തമായ നിലവാര മാനദണ്ഡങ്ങൾ നിശ്ചയിച്ച് പ്രാവർത്തികമാക്കുക. ഈ പ്രവർത്തനം വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സമഗ്ര പുരോഗതിക്ക് തുണയാകും.

വിദ്യാഭ്യാസ മേഖലയിൽ സർക്കാരിന്റെ മൂലധന നിക്ഷേപം വർദ്ധിപ്പിക്കുന്നതിനൊപ്പം സ്വതന്ത്രമായി ധനസമാഹരണ മാർഗങ്ങൾ കണ്ടെത്തുന്നതിന് സർവകലാശാലകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. മറ്രൊന്ന്,​ പരമ്പരാഗത പരീക്ഷാ സംവിധാനത്തിൽ മാറ്റം കൊണ്ടുവന്ന് ഫലപ്രഖ്യാപനത്തിൽ പലപ്പോഴുമുണ്ടാകുന്ന അവ്യവസ്ഥ പരിഹരിക്കലാണ്. നുറുങ്ങു പഠനത്തിനു പകരം സമഗ്രമായ പഠന വിലയിരുത്തലുകൾക്ക് പ്രാധാന്യം നൽകുക.

നവീന ഗവേഷണ രീതികൾ വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ കേരളത്തിലെ സർവകലാശാലകൾക്ക് ആഗോള നിലവാരത്തിൽ അധിക മികവിന്റെ വഴികളിലേക്ക് പ്രവേശിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമഗ്രമാനത്തിലുള്ള ഈ മാറ്റങ്ങൾ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്യദേശ വിദ്യാർത്ഥികൾക്കിടയിൽ സമതുലിതവും സമൂഹത്തിന് ഗുണകരവുമായ മേഖലയാക്കിത്തീർക്കും. ശ്യാം ബി. മേനോൻ കമ്മിറ്റിയുടെ ശുപാർശകൾ നമ്മുടെ ഉന്നത വിദ്യാഭ്യാസ പുരോഗതിയിൽ നിർണായകമാകുമെന്ന് തീർച്ച.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION