SignIn
Kerala Kaumudi Online
Tuesday, 30 June 2026 2.54 AM IST

സ്പെഷ്യൽ കെ ടെറ്റ്: ഒരവസരം കൂടി നൽകണം

kyet

സെൻസസ് ഡ്യൂട്ടി കാരണം സ്പെഷ്യൽ കെ ടെറ്റ് പരീക്ഷ ഓഗസ്റ്റിലേക്ക് നീക്കുന്ന സാഹചര്യത്തിൽ നിലവിൽ സ്പെഷ്യൽ കെ ടെറ്റിന് അപേക്ഷിക്കാൻ സാധിക്കാതെ പോയ സർവീസിലുള്ള അദ്ധ്യാപകർക്ക് ഒരവസരം കൂടി ഉടൻ ഒരുക്കിയാൽ നന്നായേനെ.

2026 ഫെബ്രുവരിയിലെ കെ ടെറ്റ് റിസൾട്ട് വന്നശേഷം ഉണ്ടായ വ്യാപകമായ പരാതിയിൽ മുഴുവൻ പരീക്ഷാർത്ഥികളുടെയും ഫലം പുന:പരിശോധിക്കും എന്ന് പരീക്ഷാഭവൻ അറിയിച്ചിട്ടുണ്ട്. പുന:പരിശോധനാഫലം വൈകിയത് സൃഷ്ടിച്ച അനിശ്ചിതത്വം കാരണം മറ്റൊരു കാറ്റഗറി കെ ടെറ്റിന് ഇതിനകം അപേക്ഷിക്കാൻ സാധിക്കാതെ പോയ സർവീസിലുള്ള അദ്ധ്യാപകനാണ് ഞാൻ.
കെ.എൻ,​ ആനന്ദ് നാറാത്ത്,

കണ്ണൂർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LETTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY