കേരളത്തിലെ ഫാർമസി മേഖലയ്ക്ക് പുതിയ ദിശാബോധം നൽകിയ സംരംഭങ്ങളിലൊന്നാണ് ആശ്വാസ് ലൈഫ് കെയർ. 2005ൽ ഒരു കൂട്ടം ഫാർമസിസ്റ്റുകൾ ഒരുമിച്ച് ആരംഭിച്ച ഈ കൂട്ടായ്മ ഇന്ന് നൂറുകണക്കിന് ഫാർമസിസ്റ്റുകൾക്ക് തൊഴിലും ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസവും നൽകുന്ന ജനകീയ ശൃംഖലയായി മാറിരിക്കുകയാണ്.അവസരങ്ങൾ പരിമിതമായിരുന്ന കാലഘട്ടത്തിലാണ് ഈ ആശയം പിറന്നത്. സർക്കാർ മേഖലയിലെ ഒഴിവുകളുടെകുറവും അദ്ധ്യാപന മേഖലയിലെഅവസരങ്ങൾ പരിമിതവുമായ സാഹചര്യത്തിൽ നിരവധി ഫാർമസിസ്റ്റുകൾ തങ്ങളുടെ പഠനത്തിന് യോജിച്ച തൊഴിൽ കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്നു. സ്വകാര്യ മേഖലയിലെ കുറഞ്ഞ വേതനവും തൊഴിൽ സുരക്ഷയില്ലായ്മയും ആണ് ഒരു കൂട്ടം ഫാർമസിസ്റ്റുകളെ ആശ്വാസ് എന്ന ചിന്തയിലേക്ക് എത്തിക്കുന്നത്.
ഒരു കൂട്ടം ഫാർമസിസ്റ്റുകൾ
നടത്തുന്ന ഫാർമസി
വലിയ നിക്ഷേപകരോ സാമ്പത്തിക പിന്തുണയോ ഇല്ലാതെയായിരുന്നു ആശ്വാസിന്റെ തുടക്കം. കുടുംബങ്ങളുടെ പിന്തുണയും വ്യക്തിപരമായ ത്യാഗങ്ങളുമാണ് ആദ്യ ചുവടുകൾക്ക് കരുത്തായത്.ആദ്യകാലത്ത് നിരവധി വെല്ലുവിളികൾ നേരിടേണ്ടിവന്നു. മരുന്ന് ലഭ്യമാക്കുന്നതിൽ പോലും തടസങ്ങളുണ്ടായിരുന്നു. വിവിധ മേഖലകളിൽ നിന്നുള്ള എതിർപ്പുകളും പ്രതിസന്ധികളും മറികടന്നാണ് ആശ്വാസ് മുന്നേറിയത്. എന്നാൽ ലക്ഷ്യത്തിലെത്തുവാനുള്ള ആത്മവിശ്വാസവും കൂട്ടായ്മയുടെ ശക്തിയും ആ വെല്ലുവിളികളെ അതിജീവിക്കാൻ ആശ്വാസിനെ സഹായിച്ചു.
ഫാർമസിസ്റ്റുകളുടെ പുതിയ വിലാസം
ഫാർമസിസ്റ്റ് എന്ന തൊഴിൽ സമൂഹത്തിൽ കൂടുതൽ അംഗീകാരം നേടണമെന്നും പഠിച്ചിറങ്ങുന്നവർക്ക് സ്വന്തം കഴിവുകൾ തെളിയിക്കാനുള്ള അവസരം ലഭിക്കണമെന്നുമായിരുന്നു സ്ഥാപകരുടെ പ്രധാന ലക്ഷ്യം. മരുന്ന് വിൽക്കുന്ന ഒരു തൊഴിലാളി എന്നതിലുപരി ആരോഗ്യരംഗത്തെ നിർണായക സേവനദാതാവാണ് ഫാർമസിസ്റ്റ് എന്ന സന്ദേശം സമൂഹത്തിലേക്ക് എത്തിക്കാനും ആശ്വാസിന് കഴിഞ്ഞു.ഫാർമസിസ്റ്റുകൾക്ക് തൊഴിൽ മാത്രമല്ല സംരംഭകത്വത്തിലേക്കുള്ള വഴിയും തുറന്നുകൊടുത്തിട്ടുണ്ട്.
കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള
മരുന്നുകൾ
സാധാരണക്കാർക്ക് മരുന്ന് വാങ്ങുന്നത് സാമ്പത്തിക ഭാരമാകരുതെന്ന ആശയമാണ് ആശ്വാസിന്റെ മറ്റൊരു പ്രധാന ലക്ഷ്യം. അതുകൊണ്ടുതന്നെ വിപണിയിലെ മത്സരാധിഷ്ഠിത വിലക്കുറവുകളോടെ ഗുണമേന്മയുള്ള മരുന്നുകൾ ലഭ്യമാക്കാൻ സ്ഥാപനം ശ്രദ്ധിച്ചു. രോഗികളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസിലാക്കി പ്രവർത്തിച്ചതാണ് ജനങ്ങൾക്കിടയിൽ ആശ്വാസിന് വേഗത്തിൽ സ്വീകാര്യത നേടിക്കൊടുത്തത്.ഇംഗ്ലീഷ് മരുന്നുകൾക്ക് 15 ശതമാനം മുതൽ 65 ശതമാനം വരെയും ഇൻസുലിന് 20ശതമാനം മുതൽ 30 ശതമാനം വരെയും ആശ്വാസ് ഇളവ് നൽകുന്നുണ്ട്.ജീവൻ രക്ഷാ മരുന്നുകൾക്കും ചിലവേറിയ കാൻസർ ചികിത്സ മരുന്നുകൾക്കും ഏറ്റവും വിലക്കുറവ് നൽകാൻ ആശ്വാസിന് സാധിക്കുന്നുണ്ട്.
സേവനത്തിന് മുൻതൂക്കം
ആശ്വാസ് ഫാർമസിയുടെ വളർച്ചയ്ക്ക് പിന്നിലെ പ്രധാന ഘടകം സേവന മനോഭാവമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസികൾ, രോഗികൾക്ക് ആവശ്യമായ സമയത്ത് മരുന്ന് ലഭ്യമാക്കാനുള്ള സംവിധാനം, ഹോം ഡെലിവറി സേവനങ്ങൾ, മെഡിക്കൽ ക്യാമ്പുകൾ, സാമൂഹിക ആരോഗ്യപദ്ധതികൾ തുടങ്ങിയവ ആശ്വാസിന്റെ പ്രവർത്തനങ്ങളെ വ്യത്യസ്തമാക്കുന്നു. 2005 മുതൽ കേരളത്തിലും തമിഴ്നാട്ടിലുമായി നൂറുകണക്കിന് സൗജന്യ മെഡിക്കൽ ക്യാമ്പുകളിലൂടെ നിർധനരായ രോഗികൾക്ക് മരുന്നുകൾ വിതരണം ചെയ്തിട്ടുണ്ട്.മെഡിക്കൽ കോളജ്, ആർ.സി.സി,ജനറൽ ആശുപത്രി തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും മറ്റ് പ്രമുഖ ആരോഗ്യ സ്ഥാപനങ്ങളുമായി സഹകരിച്ച് നിരവധി സാമൂഹിക ആരോഗ്യ പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് നിന്ന് ആരംഭിച്ച ആശ്വാസ് ഇന്ന് കേരളത്തിലെ എല്ലാ ജില്ലകളിലും ജനങ്ങൾക്ക് ആശ്വാസമായി പ്രവർത്തിച്ചുവരുന്നു
ഡയഗ്നോസ്റ്റിക് സേവനങ്ങളിലേക്കും
ചുവടുവയ്പ്പ്
ആശ്വാസ് കമ്മ്യൂണിറ്റി ഫാർമസിക്ക് പുറമെ ആശ്വാസ് ഡയഗ്നോസ്റ്റിക്സ് എന്ന പേരിൽ പരിശോധന കേന്ദ്രങ്ങൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്.സാധാരണക്കാർക്ക് എറ്റവും കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള പരിശോധന സംവിധാനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആശ്വാസ് ഡയഗ്നോസ്റ്റിക്സ് ആരംഭിച്ചിട്ടുള്ളത്.കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങൾ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതികളും പുരോഗമിക്കുന്നുണ്ട്.
ഓൺലൈൻ സൗകര്യവും
ഹോം ഡെലിവറിയും
കേരളത്തിലെ ഓൺലൈൻ മരുന്ന് വിൽപ്പന സംബന്ധിച്ച നിയമപരമായ പരിമിതികൾ നിലനിൽക്കുന്നുണ്ടെങ്കിലും ഉപഭോക്തൃ സൗകര്യം മുൻനിർത്തി വാട്ട്സ്ആപ്പ് മുഖേന ഓർഡർ സ്വീകരിച്ച് മരുന്നുകൾ ലഭ്യമാക്കുന്ന സംവിധാനവും ആശ്വാസ് ഒരുക്കിയിട്ടുണ്ട്. പ്രത്യേകിച്ച് പ്രായമായവർക്കും കിടപ്പുരോഗികൾക്കും ഇത് വലിയ സഹായകമാണ്.
ആശ്വാസ് കമ്മ്യൂണിറ്റിഫാർമസി എന്ന പ്രസ്ഥാനത്തിന്റെ വിജയത്തിന് പിന്നിൽ ഫാർമസിസ്റ്റുകളുടെ ദൃഢനിശ്ചയവും കൂട്ടായ പ്രവർത്തനവുമുണ്ട്. ചെയർമാൻ എസ്.എസ്. രജനീഷ് കുമാർ, വൈസ് ചെയർമാൻ ബെർലിൻ രഞ്ജിത്ത്, ആശ്വാസ് ഡയഗ്നോക്സ്റ്റിക്സ് മനേജിംഗ് ഡയറക്ടർ വൈ.എസ്. ബിജു, ഡയറക്ടർമാരായ ബി.എസ്.അഭിജിത്ത്,എം.വി.ജയദേവ്, എസ്.കെ.സാജൻ, ഷിബു പുത്തൻപറമ്പിൽ,എം.ആർ.ജോയ് മോഹൻ എന്നിവരാണ് ഈ സംരംഭത്തിന് അടിത്തറ പാകിയത്.
ഒരു ചെറിയ സ്വപ്നമായി ആരംഭിച്ച ഈ കൂട്ടായ്മ ഇന്ന് ആയിരക്കണക്കിന് രോഗികൾക്ക് ആശ്വാസവും നൂറുകണക്കിന് ഫാർമസിസ്റ്റുകൾക്ക് തൊഴിൽ അവസരവും നൽകുന്ന വലിയ ശൃംഖലയായി മാറിയിരിക്കുകയാണ്.കൂടാതെ ആരോഗ്യസംരക്ഷണം സാധാരണക്കാരന്റെ അവകാശമാണെന്ന വിശ്വാസത്തെ പ്രവർത്തിയിലൂടെ തെളിയിച്ചിരിക്കുകയാണ് ആശ്വാസ്. ഫാർമസി പഠനം പൂർത്തിയാക്കിയ ഫാർമസിസ്റ്റുകൾക്ക് തൊഴിലും സംരംഭകത്വവും കണ്ടെത്താൻ ആശ്വാസ് ഫാർമസി അവസരമൊരുക്കുന്നുണ്ട്.
''ആശ്വാസ് എന്നത് ഒരു ബിസിനസ് സംരംഭമായി മാത്രമല്ല ആരംഭിച്ചത്.ഫാർമസിസ്റ്റുകൾക്ക് സ്വയംതൊഴിലിനുള്ള അവസരം ഒരുക്കുകയും സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ഏറ്റവും ഗുണമേന്മയുള്ള ഇംഗ്ലീഷ് മരുന്നുകൾ 15ശതമാനംമുതൽ 65ശതമാനംവരെ വിലക്കുറവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ ആരംഭിച്ചയാത്ര ഇന്ന് ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസമായി മാറാൻ കഴിഞ്ഞു എന്ന ചാരിതാർത്ഥ്യത്തോടെയാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത് ""- ആശ്വാസ് ചെയർമാൻ, എസ്.എസ്.രജനീഷ് കുമാർ.
Mob : +91 9061556155
E-mail : office@aswaslifecare.com
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |