ആലപ്പുഴ: പെട്രോൾ അടിച്ചുനൽകിയ ശേഷം കാറിൽനിന്ന് എടുത്തുമാറ്റാൻ മറന്ന ഡിസ്‌പെൻസർ ഹോസ് കാലിൽ കുടുങ്ങി തെറിച്ചുവീണ് പമ്പ് ജീവനക്കാരന് പരിക്കേറ്റു. . ആലപ്പുഴ കൈതവന സ്വദേശി രാമചന്ദ്രനാണ് (52) വാരിയെല്ലിന് പരിക്കേറ്റത്. ആലപ്പുഴ മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.40ന് കളർകോട് പക്കി ജംഗ്ഷനിലെ പെട്രോൾ പമ്പിലായിരുന്നു അപകടം. കാറിൽ പെട്രോൾ അടിശേഷം ഡിസ്‌പെൻസർ നീക്കുന്നതിന് മുമ്പേ ഡ്രൈവർ അശ്രദ്ധമായി കാർ മുന്നോട്ടെടുത്തു. ഈ സമയം സിസ്‌പെൻഡർ ഊരാൻ ശ്രമിച്ച ഒരു കൈയ്ക്ക് സ്വാധീനക്കുറവുള്ള രാമചന്ദ്രൻ ഹോസിൽ കുടുങ്ങി തെറിച്ചുവീണു. പെട്രോൾ ബങ്കിൽനിന്ന് ഹോസ് വേർപെട്ടതോടെയാണ് നിലത്തേക്ക് വീണത്. അപകടത്തിന്റെ സി.സി ടിവി ദൃശ്യം സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചു.
A petrol pump employee was injured after a dispenser hose that had not been removed from a car got caught around his leg, causing him to fall. Ramachandran (52), a native of Kaithavana in Alappuzha, suffered rib injuries
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |