SignIn
Kerala Kaumudi Online
Thursday, 10 September 2026 1.12 AM IST

എണ്ണക്കമ്പനികൾക്ക് നഷ്‌ടമേറുന്നു

pet

കൊച്ചി: ക്രൂഡോയിൽ വില കുതിച്ചുയരുന്നതിനാൽ പൊതുമേഖല എണ്ണക്കമ്പനികൾ വിയർക്കുന്നു. ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ആഭ്യന്തര വില വർദ്ധിപ്പിക്കാൻ അനുവദിക്കാത്തതാണ് പ്രതിസന്ധി. നിലവിൽ പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും വിൽപ്പന നഷ്‌ടമുണ്ടെന്ന് കമ്പനികൾ അവകാശപ്പെടുന്നു. പാചക വാതക വിൽപ്പനയിൽ സിലിണ്ടറിന് 200 രൂപയുടെ അണ്ടർ റിക്കവറിയാണ് നേരിടുന്നത്. കമ്പനികളുടെ സമ്മർദ്ദം പരിഗണിച്ച് അടുത്ത വാരം പെട്രോൾ, ഡീസൽ എന്നിവയുടെ റീട്ടെയിൽ വില വർദ്ധന കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PETROL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360