
ഇരുട്ടടി"യേൽക്കുന്ന കേരളത്തിന് പ്രതീക്ഷയുടെ സൂര്യോദയം നൽകുന്ന പദ്ധതിക്കും ഗ്രഹണം ബാധിക്കുമോ എന്ന ആശങ്കയ്ക്കു പരിഹാരമായി പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള മലയാളിയുടെ സംരംഭം. പുരപ്പുറ വൈദ്യുതി ഉത്പാദനം കൂടിയതോടെ കെ.എസ്.ഇ.ബി നേരിടുന്ന ഓവർലോഡ് ഉൾപ്പെടെയുള്ള സങ്കീർണതകൾ ഇനിയുണ്ടാവില്ല. സ്വന്തം കറന്റ് രാത്രിയിലേക്കും സംഭരിച്ചുവച്ച് ഇരുട്ടടികളെ കെട്ടുകെട്ടിക്കാം. എ3എസ് ഇക്കോ സേവ് (A3S ECOSAVE PVT LTD) എന്ന സ്ഥാപനത്തിന്റെ സോളാർ പദ്ധതി രാജ്യമാകെ വ്യാപിക്കുകയാണ്. ഈ ഹൈബ്രിഡ് പദ്ധതിക്ക് സവിശേഷതകളേറെ. ബാറ്ററി സ്റ്റോറേജ് സംവിധാനമുള്ളതിനാൽ 'കൊടുക്കൽ വാങ്ങൽ' പരിപാടി വേണ്ട. അതായത്, സോളാർ ഉപയോക്താക്കൾ പകൽ സമയത്ത് ഗ്രിഡിലേക്കു നൽകുന്ന അധിക വൈദ്യുതിക്കു തുല്യമായ വൈദ്യുതി രാത്രിയിൽ തിരികെ നൽകണമെങ്കിലും, പവർകട്ട് ഉൾപ്പെടെയുള്ള വെല്ലുവിളികൾ മൂലം അതിനു കഴിയാത്ത സാഹചര്യമാണ്. സോളാർ പ്ലാന്റുകളിൽനിന്നുള്ള വലിയ തോതിലുള്ള വൈദ്യുതി ഗ്രിഡിലേക്ക് എത്തുമ്പോൾ അത് വൈദ്യുത ശൃംഖലയ്ക്ക് താങ്ങാനാവുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഉപഭോക്താവ് നേരിടുന്ന ഈ പ്രശ്നത്തിനാണ് പരിഹാരമായത്. ബാറ്ററി സ്റ്റോറേജ് സംവിധാനത്തോടു കൂടിയ ഹൈബ്രിഡ് പദ്ധതിയിൽ വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഉയർന്ന നിലവാരമുള്ള കേബിളാണ് ഉപയോഗിക്കുന്നത്. ഏറ്റവും നിലവാരമുള്ള പാനലുകൾ ഗുജറാത്തിൽ നിന്നു വരുത്തുന്നു. ഒട്ടേറെ ഫ്രാഞ്ചൈസികൾ ഉള്ളതിനാൽ ഏറ്റവും മികച്ച സർവീസ് ഉറപ്പുനൽകുന്നു.
ഈ സംരംഭം ഒരു നിയോഗമായി 'എ3എസ്' എം.ഡി. അനിൽ ബി. പിള്ള കരുതുന്നു. ഖത്തറിലും സൗദിയിലും ഇലക്ട്രിക്കൽ എൻജിനീയറായിരുന്നു. പത്തനംതിട്ട കോന്നി സ്വദേശിയാണെങ്കിലും ജീവിതത്തിലേറെയും മറുനാടുകളിലായിരുന്നു. മുംബയിലും ബംഗളൂരുവിലും ഗുജറാത്തിലും ജോലി ചെയ്തിട്ടുണ്ട്. യഥേഷ്ടം കിട്ടുന്ന സൂര്യപ്രകാശംകൊണ്ട് വലിയൊരു പ്രശ്നത്തിന് പരിഹാരം കണ്ടെത്താമെന്ന തിരിച്ചറിവ് സോളാർ രംഗത്തെത്തിക്കുകയായിരുന്നു. സംരംഭം തുടങ്ങുംമുമ്പ് പഠന-ഗവേഷണങ്ങൾ നടത്തി. സോളാർ സംരംഭങ്ങൾ കൂണുപോലെ മുളയ്ക്കുമ്പോൾ, ഏറ്റവും ശാസ്ത്രീയമായ സേവനം നൽകണമെന്ന് നിർബന്ധമുണ്ടായിരുന്നു. ഈ വിശ്വാസ്യതയാണ് സ്ഥാപനത്തിന്റെ വളർച്ചയ്ക്കു ഊർജമേകുന്നത്. കേരളത്തിനു പുറമേ തമിഴ്നാട്ടിലും കർണാടകയിലും ഓഫീസുകളുണ്ട്. കണ്ണൂരും പത്തനംതിട്ടയിലും മഹാരാഷ്ട്രയിലും
പുതിയ ഓഫീസുകൾ ഉടൻ തുറക്കും.സൗജന്യമായി കിട്ടുന്ന വൈദ്യുതി എന്തിനു പാഴാക്കണമെന്ന് മലയാളികൾ ചിന്തിച്ചുതുടങ്ങിയതിനാൽ ഈ മേഖലയിൽ വിപ്ലവകരമായ മുന്നേറ്റമാണ് സംസ്ഥാനം നടത്തുന്നത്. അറ്റകുറ്റപ്പണി പൊതുവേ കുറവാണെന്നതാണ് സോളാറിന്റെ മറ്റൊരു നേട്ടം. പാനലുകളിലെ പൊടി ഇടയ്ക്കു വൃത്തിയാക്കണം. അതിനും ഇപ്പോൾ ഹൈടെക് സംവിധാനമുണ്ട്.
അടുത്ത ദശാബ്ദത്തിൽ ഇന്ധന ആവശ്യത്തിൽ പതിന്മടങ്ങ് വർദ്ധനയുണ്ടാകുമെന്നാണു റിപ്പോർട്ട്. പരമ്പരാഗത ഇന്ധന സ്രോതസുകളെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകാനാവില്ല. ഈ സാഹചര്യത്തിൽ കാർബൺ മലിനീകരണം കുറഞ്ഞ, സംശുദ്ധ പദ്ധതികൾ അനിവാര്യമാണ്. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള ഗുരുതരപ്രശ്നങ്ങൾ ഒഴിവാക്കാനും സൗരോർജ പദ്ധതികൾ പ്രോത്സാഹിപ്പിക്കണം. കാർബൺ മലിനീകരണമോ മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളോ ഇല്ലാതെ ഊർജം ഉത്പാദിപ്പിക്കാനാകുമെന്നതാണ് പാരമ്പര്യേതര ഊർജപദ്ധതികളുടെ പ്രത്യേകത. സോളാർ പദ്ധതി നൂറുശതമാനവും സംശുദ്ധം.
ഒരുപാട് തൊഴിലവസരങ്ങൾ ഉണ്ടായിട്ടും ആളെ കിട്ടാത്ത സാഹചര്യമാണെന്ന് അനിൽ ബി. പിള്ള പറയുന്നു. സ്വന്തം സ്ഥാപനത്തിൽ പരിശീലനം നൽകിയാണ് നിയമനം. ജോലി ചെയ്തുകൊണ്ടു തന്നെ സംരംഭകനാകാനും അവസരമുണ്ട്. എ3എസിന്റെ ഭാഗമായി ഫ്രാഞ്ചൈസി തുടങ്ങാം. ഇങ്ങനെ കേരളത്തിനകത്തും പുറത്തും സംരംഭകർ ആയവർ ഏറെയാണ്. ഉത്തരവാദിത്വമുള്ള പല ജോലികളും അന്യസംസ്ഥാന തൊഴിലാളികളെ ഏൽപിക്കാനാവില്ല. മൂന്നു ജീവനക്കാരുമായി തുടങ്ങിയ സ്ഥാപനത്തിൽ ഇപ്പോൾ 26 പേരുണ്ട്. ഏറെയും വനിതകൾ. വനിതാശാക്തീകരണത്തിനും സ്ഥാപനം മാതൃകയാവുകയാണ്. സാങ്കേതിക വൈദഗ്ദ്ധ്യമുള്ളവരെ ഇനിയും ആവശ്യമുണ്ട്.
സംരംഭം തുടങ്ങാൻ ഏറ്റവും യോജിച്ച സംസ്ഥാനം കേരളമാണെന്നാണ് അനുഭവം. സർക്കാരും നാട്ടുകാരും എല്ലാ പിന്തുണയും നൽകി. അന്നും ഇന്നും ഒരുകാര്യത്തിലും ബുദ്ധിമുട്ടില്ല. ലോകരാജ്യങ്ങളെല്ലാം പാരമ്പര്യേതര ഊർജത്തിലേക്കു മാറുകയാണ്. ഫോസിൽ എനർജി വൻ തോതിൽ പാരിസ്ഥിതിക ഭീഷണി ഉയർത്തുന്നു. വിലയും കൂടിവരുന്നു. ഈ സാഹചര്യത്തിൽ ചെലവു കുറഞ്ഞ, കാർബൺ മലിനീകരണം കുറഞ്ഞ സോളാർ എനർജിയിലേക്ക് ഇന്ത്യയും അതിവേഗം മാറുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇതിനു പ്രത്യേക ഊന്നൽ നൽകുന്നു. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും സോളാർ വിപ്ലവത്തിന് തുടക്കമിട്ടു. കേരളം ഒട്ടും പിന്നിലല്ല.
പൂർണമായും സൗരോർജസംവിധാനത്തിൽ പ്രവർത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളമാണ് നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം. ഇന്ത്യൻ റെയിൽവേയും സൗരോർജ പദ്ധതികളിലേക്കു മാറുകയാണ്. ഉത്തരേന്ത്യയിലെ വരൾച്ചബാധിത മേഖലകളിൽ തരിശുകിടക്കുന്ന ഏക്കർ കണക്കിന് കൃഷിയിടങ്ങളിൽ സൗരോർജ സഹായത്തോടെ കാർഷികപദ്ധതികൾ തുടങ്ങി. മോട്ടോറുകൾ പ്രവർത്തിപ്പിക്കാനും ഹരിത ഗൃഹങ്ങൾ സജ്ജമാക്കാനും സൗരോർജം വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ജലവൈദ്യുത പദ്ധതികൾ, താപവൈദ്യുത നിലയം, ആണവോർജം, കാറ്റാടിപ്പാട പദ്ധതി എന്നിവയ്ക്കുള്ള പരിമിതികൾ ഇതിനില്ല.
കേരളത്തിലെ ചില പരിമിതികൾ സമീപഭാവിയിൽ പരിഹരിക്കപ്പെടുമെന്നു പ്രതീക്ഷിക്കാം. ഗാർഹിക സോളാർ പാനലുകൾ സ്ഥാപിക്കാൻ മുന്നോട്ടുവരുന്നവർക്ക് ട്രാൻസ്ഫോമർ ശേഷിയുടെ പേരിൽ കണക്ഷൻ നിരസിക്കുന്ന സാഹചര്യമുണ്ട്. അത് സർക്കാരിന്റെ കുറ്റവുമല്ല. ബാറ്ററി എനർജി സ്റ്റോറേജ് (ബസ്) പദ്ധതികൾ വ്യാപകമാകുന്നതോടെ കേരളം സോളാർ കുടചൂടും. ഈ രംഗത്ത് മുൻനിരയിലാണ് A3S ECOSAVE PVT LTD.
സ്കിൽ ഡെവലപ്മെന്റ് പരിശീലനം നൽകും, തൊഴിൽ ഉറപ്പ്
സോളാർ മേഖലയിൽ മികച്ച പരിശീലനം നൽകാനുള്ള പദ്ധതിക്കും തുടക്കം കുറിക്കുകയാണ്. ബി.വോക്, ഐ.ടി.ഐ (ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്) യോഗ്യതയുള്ളവർക്കാണ് അവസരം. ഇന്റേൺഷിപ്പ് സൗകര്യമൊരുക്കും. ഒട്ടേറെ അവസരങ്ങൾ ഉള്ളതിനാൽ ജോലി ഉറപ്പ്. ഇതിനായി വിവിധ കോളേജുകളുമായി ധാരണയിലെത്തിയിട്ടുണ്ട്.
ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ
റോഡരികിൽ സ്ഥലമുണ്ടോ? സംരംഭകനാകാം
പാതയോരങ്ങളിൽ ഹൈസ്പീഡ് ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ തുടങ്ങാനുള്ള പദ്ധതിക്കും എ3എസ് ഇക്കോ സേവ് തുടക്കംകുറിച്ചു. തമിഴ്നാട്ടിലെ ഹൊസൂരിൽ തുടങ്ങിയ കേന്ദ്രം വൻവിജയമായി. കേരളത്തിൽ കൊച്ചിയിലാകും തുടക്കം. വൈകാതെ മറ്റു ജില്ലകളിലും. പാതയോരങ്ങളിൽ സ്ഥലമുള്ളവർക്ക് പങ്കാളിയാകാം. രണ്ടു വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലം മതി. ഒരു ചാർജിംഗ് സ്റ്റേഷൻ തുടങ്ങിയാൽ കഫ്റ്റീരിയ, ഹോട്ടൽ തുടങ്ങിയ സംരംഭങ്ങൾക്കും സാദ്ധ്യതയുണ്ട്. സ്ഥലമില്ലാത്തവർക്കും സംരംഭകരാകാം. അനുയോജ്യമായ സ്ഥലത്ത് സ്റ്റേഷൻ തുടങ്ങാൻ എല്ലാ സഹായവും നൽകും. ബാങ്ക് വായ്പ വേണമെങ്കിൽ അതിനും സഹായമുണ്ടാകും.
പ്രധാന നേട്ടങ്ങൾ സാദ്ധ്യതകൾ
പരിസ്ഥിതി മലിനീകരണം ഇല്ലാതെ കുറഞ്ഞചെലവിൽ ഊർജം ഉത്പാദിപ്പിക്കാം. സൗരോർജ പദ്ധതികൾക്ക് ശബ്ദമലിനീകരണം പോലുമില്ല
സാങ്കേതിക വൈദഗ്ദ്ധ്യമുള്ള തൊഴിലാളികളെ ആവശ്യം
ചെലവില്ലാതെ ഊർജത്തിന്റെ സ്ഥിരം ലഭ്യത. രാത്രിയിലും മഴക്കാലങ്ങളിലും സൗരോർജം ലഭ്യമല്ലെങ്കിലും നേട്ടങ്ങൾ ഏറെയാണ്
പരമ്പരാഗത ഊർജത്തെ ആശ്രയിക്കുന്നത് ക്രമേണ കുറയ്ക്കാം
പദ്ധതി ഒരിക്കൽ സ്ഥാപിച്ചു കഴിഞ്ഞാൽ ദീർഘകാലം ഉപയോഗിക്കാം. അറ്റകുറ്റപ്പണി വളരെ കുറവ്
ഒറ്റപ്പെട്ട മേഖലകളിലും അനായാസം സ്ഥാപിക്കാനാകും. മറ്റു വൈദ്യുത പദ്ധതികളുടേതുപോലെ ബുദ്ധിമുട്ടുകളില്ല. ഭാവിയിൽ ഡീസൽ ജനറേറ്ററുകൾ പൂർണമായും ഒഴിവാക്കാം.
സോളാർ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ജലസേചനം നിലവിലുള്ളതിനേക്കാൾ 60 ശതമാനം ലാഭകരമാണെന്നാണ് രാജ്യാന്തര റിപ്പോർട്ട്
ഫാമുകളുടെയും മറ്റും പ്രവർത്തനത്തിനു വേണ്ടിവരുന്ന ഊർജത്തിൽ വലിയൊരുഭാഗം സൗരോർജപദ്ധതികളിലൂടെ ലഭ്യമാകും. മാലിന്യസംസ്കരണത്തിനും ഹീറ്ററുകൾ പ്രവർത്തിപ്പിക്കാനുമെല്ലാം ഇതുവഴി സാധിക്കും.
A3S ECOSAVE PVT. LTD
Pascal MEMORIAL SHOPPING CENTER
VISHNUPURAM, CHERENALLUR
ERNAKULAM
PHONE: 9846080699, 9846080493
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |