
എല്ലാവിധ സർക്കാർ പെൻഷനും ഓണം പ്രമാണിച്ച് നേരത്തേ കൊടുത്തു. തുച്ഛമായ പി.എഫ് പെൻഷൻ ആണെങ്കിലും ഓണം പ്രമാണിച്ച് നേരത്തേ കൊടുക്കാൻ യാതൊരു നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ല. മിനിമം പെൻഷൻ വർദ്ധനയിലും ഇതുവരെ തീരുമാനം ഒന്നുമായില്ല. ഹയർ പെൻഷൻ വർദ്ധനയാണെങ്കിൽ ഒരു വിഭാഗത്തിനു കൊടുക്കാതെ നിയമനടപടിയിലേക്ക് തള്ളിവിടുന്നു. പി.എഫ് പെൻഷൻകാരോട് മാത്രം എന്താണിത്ര അവഹേളനം. പി.എഫ് പെൻഷൻ കിട്ടുന്നതു കൊണ്ട് മറ്റു സർക്കാർ പെൻഷന് അപേക്ഷ കൊടുക്കാനും പറ്റില്ല.
-തോമസ് കുട്ടി ബി.പി,
കളമശ്ശേരി
മെഡിസെപ്:
അപാകത പരിഹരിക്കണം
കേരള സർക്കാരിന്റെ മെഡിസെപ് പദ്ധതിയിൽ ദമ്പതിമാരായ സർവീസിലുള്ളവരിൽ നിന്നും പെൻഷൻകാരായവരിൽ നിന്നും ഒരേസമയം പ്രീമിയം തുക ഈടാക്കുന്നു. എന്നാൽ, ഇൻഷ്വറൻസ് പരിരക്ഷ രണ്ടുപേർക്കും കൂടി ചേർത്ത് ഒരാൾക്ക് മാത്രമായി നൽകിവരുന്ന അപാകത നിലവിലുണ്ട്. രണ്ടുപേരിൽ നിന്നും വിഹിതം ഈടാക്കുന്ന സാഹചര്യത്തിൽ ഇൻഷ്വറൻസ് തുക ഇരട്ടിയാക്കുകയോ അല്ലെങ്കിൽ, അപാകത പരിഹരിച്ച് ഒരാളിൽ നിന്ന് മാത്രമായി തുക പരിമിതപ്പെടുത്തുകയോ ചെയ്യണം.
-നസീർ,
റിട്ട. ജോയിന്റ് സെക്രട്ടറി.
ജുവനൈൽ ജസ്റ്റിസ്
ആക്ട് പരിഷ്കരിക്കണം
സാമൂഹിക ചുറ്റുപാടുകൾ കുറ്റകൃത്യം ചെയ്യുന്നതിലേക്ക് നയിക്കുന്ന ഒരു പ്രധാന ഘടകമാണ്. കൊലപാതകം പോലുള്ള കുറ്റകൃത്യം ചെയ്യാൻ പ്രായം ഒരു തടസമല്ലെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് ദിവസേന പുറത്തുവരുന്നത്. ക്രൂരമായ കുറ്റകൃത്യങ്ങളിൽ പ്രതികളാകുന്നവർ 'പ്രായപൂർത്തിയായിട്ടില്ല' എന്ന ആനുകൂല്യം നൽകി ശിക്ഷയിൽ നിന്ന് ഒഴിവാക്കുന്നത് ഇരകളോടും സമൂഹത്തോടുമുള്ള അനാദരവാണ്. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ പ്രായപരിധി പുനഃപരിശോധിച്ച്, ഇത്തരം കുറ്റവാളികൾക്ക് കഠിനശിക്ഷ ഉറപ്പാക്കാൻ നിയമം അടിയന്തരമായി പരിഷ്കരിക്കണം. അച്ചടക്കമുള്ള ഒരു സമൂഹം വാർത്തെടുക്കാൻ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമാറ്റം അനിവാര്യമാണ്.
-ആർ. ജിഷി,
കൊല്ലം.
കത്തുകൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |