
സംസ്ഥാനത്തെ പുതിയ സർക്കാരിന്റെ ആദ്യ ബഡ്ജറ്റ്, ഏറെ പ്രതീക്ഷകൾ നൽകുന്നതാണ്. വികസന പദ്ധതികൾക്ക് പ്രാമുഖ്യം കൊടുക്കുകയും അതേസമയം നികുതിഭാരങ്ങൾ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാതെയുമുള്ള സമീപനം നാടിനുമേലുള്ള സർക്കാരിന്റെ കരുതൽ പ്രകടമാക്കുന്നു. വികസന പദ്ധതികൾക്ക് ഊന്നൽ നൽകിയാലേ ഒരു നാടിന് വളർച്ചയുണ്ടാവൂ എന്ന അടിസ്ഥാന തത്വത്തെ പ്രവർത്തികമാക്കുന്ന ഒന്നാണ് ഈ ബഡ്ജറ്റ്. സാധാരണ മുൻസർക്കാരുകൾ ചെയ്യുന്നതുപോലെ, കൈയും കണക്കുമില്ലാതെ ക്ഷേമപ്രവർത്തനങ്ങൾ പ്രഖ്യാപിക്കുക, എന്നിട്ട് അതൊന്നും നടപ്പിലാക്കാതിരിക്കുക, എന്ന പതിവു രീതിയിൽ നിന്നും വ്യതിചലിച്ചാണ് ബഡ്ജറ്റ് തയ്യാറാക്കിയിരിക്കുന്നത് എന്ന് നിസ്സംശയം പറയാം. ചുരുക്കത്തിൽ, ഗിമ്മിക്കുകളില്ലാത്ത ബഡ്ജറ്റ് ആണ് ഇത്തവണത്തേത്. ദീർഘ വീക്ഷണത്തോടുകൂടി തയ്യാറാക്കിയ ഇത്തരം ബജറ്റുകളാണ് നല്ലൊരു നാളേയ്ക്ക് ആവശ്യം.
--- എ. കെ. അനിൽകുമാർ,
നെയ്യാറ്റിൻകര
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |