SignIn
Kerala Kaumudi Online
Friday, 17 July 2026 2.27 PM IST

ഈ കർക്കടക മാസത്തിൽ എല്ലാ ദോഷങ്ങളും ഇല്ലാതാക്കാം; പുണ്യം ലഭിക്കാൻ ഏകശ്ളോക രാമായണം

eka-sloka-ramayanam
പ്രതീകാത്മക ചിത്രം

വറുതിപിടിമുറുക്കുന്ന ആടി മാസമാണ് കർക്കടകം. ഹൈന്ദവരെ സംബന്ധിച്ച് ഇത് പുണ്യമാസമാണ്. പൊതുവേ കേരളീയരാണ് കർക്കടക മാസത്തെ വളരെ ശ്രദ്ധയോടുകൂടി ആചരിക്കുന്നത്. ഈ മാസത്തെ രാമായണ മാസമായി മലയാളികൾ ആചരിക്കുന്നു. ഇടമുറിയാതെ മഴ പെയ്യുന്ന കർക്കടക മാസം പൊതുവെ ആധ്യാത്മിക ചിന്തക്കുള്ള കാലഘട്ടമാണ്. കർക്കടകത്തെ രാമായണ മാസമായി ആചരിക്കുന്നതിന് പിന്നിൽ നിരവധി ശാസ്ത്രീയ സത്യങ്ങളുണ്ട്. സൂര്യൻ ദക്ഷിണായന രാശിയിൽ സഞ്ചരിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ ഇല്ലാതാക്കുക എന്നതാണ് ഒരു കാര്യം.

ദക്ഷിണായനം ദേവന്മാരുടെ രാശിയാണ്. ആധ്യാത്മികമായ അർത്ഥത്തിൽ ദേവൻ എന്നുള്ളത് ജീവജാലങ്ങളിലെ ചൈതന്യമാണ്. ദേവന്മാർ ദക്ഷിണായനത്തിൽ നിദ്ര കൊള്ളുന്നു എന്നതുകൊണ്ട് ജീവജാലങ്ങളിലെ ചൈതന്യത്തിന് ലോപം സംഭവിക്കുന്നു. രണ്ടാമതായി ജലരാശിയായ കർക്കടകത്തിൽ സൂര്യൻ സഞ്ചരിക്കുന്നത് കൊണ്ട് സൂര്യന് ഹാനി സംഭവിക്കുന്നു. സുര്യന് സംഭവിക്കുന്ന ഈ ബലക്ഷയം ജീവജാലങ്ങളെയെല്ലാം ബാധിക്കുന്നു. ഇതിന് പരിഹാരമായാണ് രാമായണ പാരായണം വിധിച്ചിരിക്കുന്നത്.

കർക്കടകം ഒന്നു മുതൽ രാമായണം വായന തുടങ്ങി അവസാനിക്കുമ്പോഴേക്കും തീർക്കണമെന്നാണ് സങ്കൽപം. പഴയകാലത്ത് കർക്കടകത്തിലെ ആദ്യത്തെ ആഴ്‌ച കൊണ്ടുതന്നെ രാമായണം പൂർണമായും പാരായണം ചെയ്‌തിരുന്നു. ഇതിന് സാധിക്കാത്തവർ ഒരു മാസം കൊണ്ടു തന്നെ പാരായണം പൂർത്തിയാക്കിയിരിക്കണം. കർക്കടകത്തിലെ എല്ലാ ദോഷങ്ങളും ഇല്ലാതാക്കുവാൻ രാമായണ പാരായണം മാത്രം മതിയെന്നാണ് വിശ്വാസം.

എന്നാൽ ജീവിത ചക്രത്തിൽപ്പെട്ടുഴലുന്ന പലർക്കും രാമായണമാസമെന്നറിയപ്പെടുന്ന കർക്കടകത്തിൽ പോലും രാമായണം പാരായണം സാധ്യമാകാറില്ല. ആഗ്രഹമുണ്ടായിട്ടും അതിന് കഴിയാത്തവർക്ക് ചൊല്ലാവുന്ന മന്ത്രമാണ് 'ഏകശ്ളോക രാമായണം'. ദിവസവും 27 തവണ ഈ മന്ത്രം ചൊല്ലുന്നവർക്ക് രാമായണമാസത്തിന്റെ പുണ്യം പൂർണമായും ലഭിക്കുമെന്ന് ആചാര്യന്മാർ പറയുന്നു.

ഏകശ്ളോക രാമായണം

'പൂർവം രാമതപോവനാദി ഗമനം
ഹത്വാമൃഗം കാഞ്ചനം
വൈദേഹീഹരണം ജടായൂമരണം
സുഗ്രീവസംഭാഷണം
ബാലിനിഗ്രഹണം സമുദ്രതരണം
ലങ്കാപുരീ ദഹനം
പശ്‌ചാത് രാവണകുംഭകർണ ഹനനം
ഏകശ്രീ രാമായണം'

English Summary

Karkidakam is traditionally known as a month of scarcity and heavy rains, but for Hindus—especially in Kerala—it is observed as a highly auspicious and spiritual period.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KARKIDAKA MASAM, EKA SLOKA RAMAYANAM, KARKIDAKAM RAMAYANAM, KARKIDAKA MASAM PARAYANAM, EKASLOKA RAMAYANAM MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL