പത്തനംതിട്ട: കർക്കടക മാസ പൂജയ്ക്കായി ശബരിമല നട ജൂലായ് 16 വ്യാഴാഴ്‌ച തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി പ്രസാദ് ഇ ഡി നടതുറന്ന് ദീപം തെളിയിക്കും. ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.
കർക്കടക മാസം ഒന്നാം തീയതിയായ ജൂലായ് 17 വെള്ളിയാഴ്‌ച രാവിലെ അഞ്ച് മണിക്കാണ് ദർശനത്തിനായി നട തുറക്കുക. കർക്കടകം ഒന്ന് മുതൽ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. കർക്കടക മാസ പൂജകൾ പൂർത്തിയാക്കി ജൂലായ് 21ന് രാത്രി പത്ത് മണിക്ക് ശബരിമല നട അടയ്ക്കും. കർക്കടക മാസ പൂജയുമായി ബന്ധപ്പെട്ട് ശബരിമല ദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർ വെർച്ചൽ ക്യൂ വെബ്സൈറ്റ് (www.sabarimalaonline.org)വഴി ദർശനത്തിനുള്ള സ്ലോട്ടുകൾ ഉറപ്പാക്കണം.
Sabarimala Temple will open on July 16 for the Karkidaka Masam poojas, with darshan beginning on July 17. The temple will remain open for the monthly rituals until July 21, and devotees must book their darshan slots online in advance.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |