SignIn
Kerala Kaumudi Online
Friday, 23 October 2026 3.16 PM IST

എറണാകുളം മുത്തപ്പൻ ഭക്തജനസമിതിയുടെ മുത്തപ്പൻ വെള്ളാട്ടവും തിരുവപ്പനയും

muthappan

കൊച്ചി: എറണാകുളം മുത്തപ്പൻ ഭക്തജനസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്നും നാളെയുമായി രാജേന്ദ്രമൈതാനിയിൽ നടക്കുന്ന ശ്രീമുത്തപ്പൻ മഹോത്സവത്തിന് കൊടിയേറി. സാംസ്കാരിക അദ്ധ്യാത്മിക സമ്മേളനവും വിവിധ കലാപരിപാടികളും നടക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് കാലടി സായിസെന്റർ അവതരിപ്പിക്കുന്ന ഭജന, 3ന് മുത്തപ്പൻ മലയിറക്കൽ, വൈകിട്ട് 7മുതൽ മുത്തപ്പൻ വെള്ളാട്ടം, തുടർന്ന് പ്രസാദ ഊട്ട്. നാളെ പുലർച്ചെ 5ന് മുത്തപ്പൻ വെള്ളാട്ടവും തിരുവപ്പനയും രാത്രി 10ന് തിരുമുടിയഴിക്കൽ എന്നിവയാണ് പരിപാടികൾ. സ്വാഗതസംഘം ചെയർമാൻ ബാലകൃഷ്ണൻ പെരിയ, കൺവീനർ ശ്യാം മേനോൻ, ട്രഷറർ ഷാജി പവിത്രം, ബി.വി. അധികായൻ, ഉത്പൽ വി.നായർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL