SignIn
Kerala Kaumudi Online
Tuesday, 14 July 2026 2.56 PM IST

വിഗ്രഹങ്ങളില്ല, മന്ത്രോച്ചാരണങ്ങളില്ല, പൂജകളില്ല; പക്ഷേ ഇത് നമ്മുടെ നാട്ടിലെ അതിപ്രശസ്ത ക്ഷേത്രമാണ്

temple
പ്രതീകാത്മക ചിത്രം

വിഗ്രഹങ്ങളില്ല, മന്ത്രോച്ചാരണങ്ങളില്ല,പൂക്കൾ അർപ്പിച്ചുള്ള പൂജകളില്ല...ഇങ്ങനെയൊരു ക്ഷേത്രം ഉണ്ടെന്നുപറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമായിരിക്കും. വാരാണസിയിലെ കാശി വിദ്യാപീഠം കാമ്പസിൽ സ്ഥിതിചെയ്യുന്ന ഭാരത് മാതാ മന്ദിരത്തിനാണ് (മദർ ഇന്ത്യ ടെമ്പിൾ) ഈ പ്രത്യേകതകൾ എല്ലാമുള്ളത്. ഭാരതാംബയെയാണ് ഇവിടെ ദൈവമായി ആരാധിക്കുന്നത്.

ക്ഷേത്രത്തിന്റെ നടുമുറ്റത്ത് മാർബിളിൽ കൊത്തിവച്ചിരിക്കുന്ന അഭിഭക്ത ഭാരതത്തിന്റെ രൂപമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ആകർഷണം. ഉള്ളിൽ കടന്നാൽ ഒരു ക്ഷേത്രത്തിന്റെ ശാന്തതയും ഐശ്വര്യവും ഏതൊരാൾക്കും അനുഭവപ്പെടും.

സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പരിഷ്കർത്താവായ ബാബു ശിവപ്രസാദ് ഗുപ്തയാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയാണ് ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.

ജാതി, മത,വർഗ, വർണ,ലിംഗ ഭേദങ്ങളില്ലാതെ ഭാരതീയരിൽ ദേശീയ ഐക്യവും രാജ്യസ്നേഹവും വളർത്തുക എന്നതായിരുന്നു ക്ഷേത്രം സ്ഥാപിച്ചതിന്റെ പ്രധാന ലക്ഷ്യം. വിഗ്രഹങ്ങളോ ചിത്രങ്ങളോ ഇല്ലാത്തതിനാൽത്തന്നെ മന്ത്രോച്ചാരണങ്ങളോ പൂജകളോ ഇവിടെയില്ല.

രാവിലെ എട്ടുമണിമുതൽ വൈകുന്നേരം അഞ്ചരവരെ ആർക്കും മന്ദിരത്തിനുള്ളിൽ കടക്കാം. അതിന് ഒരു വേർതിരിവും ഇല്ല. മാത്രമല്ല പ്രവേശന ഫീസും ഇല്ല. സ്വാതന്ത്ര്യദിനവും റിപ്പബ്ളിക്ക് ദിനവുമാണ് ക്ഷേത്രത്തിലെ പ്രത്യേക ദിവസങ്ങൾ. ഈ ദിവസം ഭൂപടം മനോഹരമായി അലങ്കരിക്കാറുണ്ട്. ദൂരെദിക്കിൽ നിന്നുപോലും ഈ ദിവസങ്ങളിൽ ഇവിടേയ്ക്ക് ആളുകൾ എത്താറുണ്ട്. അലങ്കരിച്ച ഭൂപടം കാണുകയാണ് ഇവരുടെ ലക്ഷ്യങ്ങളിൽ ഏറ്റവും പ്രധാനം. വിദേശികൾക്കും ഈ ക്ഷേത്രം അത്ഭുതമാണ്.

English Summary

Varanasi's Bharat Mata Mandir, located on the Kashi Vidyapeeth campus, uniquely features no idols, chants, or offerings. Dedicated to Mother India, its central attraction is a marble carving of undivided India. Built by freedom fighter Babu Shivprasad Gupta and inaugurated by Mahatma Gandhi, the temple aims to foster national unity and patriotism among all Indians, transcending divisions. Entry is free.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TEMPLE WITHOUT IDOLS, UNIQUE TEMPLE INDIA, NO POOJA TEMPLE, VIGRAHAM ILLATHA KSHETHRAM, SPIRITUAL PLACES INDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL