
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail
2026 മേയ് 27 - 1201 ഇടവം 13 ബുധനാഴ്ച. ( 60 നാഴിക 0 വിനാഴിക വരെ ചിത്തിര നക്ഷത്രം ശേഷം ചോതി നക്ഷത്രം ) [ ഏകാദശി തിഥി 0 നാഴിക 40 വിനാഴിക വരെ ശേഷം ദ്വാദശി] (രാഹുകാലം 12 മണി മുതൽ 1.30 മണി വരെ)
അശ്വതി: അപകടഭീതി, അഭിമാനക്ഷതം, മനഃപ്രയാസം, വാഗ്വാദം, തർക്കം, കഷ്ടപ്പാടുകള്‍, സഹോദര സ്ഥാനീയരുമായി കലഹത്തിനു സാദ്ധ്യത, കോടതി കാര്യങ്ങള്‍ നീണ്ടു പോകും.
ഭരണി: ആഗ്രഹങ്ങൾ നടക്കാം. സൽക്കാരാദി ചടങ്ങുകളിൽ പങ്കെടുക്കാം. സുഖലോലുപ വസ്തുക്കൾ ലഭിക്കാം. നിദ്രാസുഖം, ഉദ്യോഗതലത്തില്‍ ശോഭിക്കും, എതിര്‍പ്പുകളെ അതിജീവിക്കും.
കാര്‍ത്തിക: കൂടിക്കാഴ്ചകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. ജീവിതം സുഖകരമായിരിക്കും, കൗതുക വസ്തുക്കള്‍ കൈവശം വന്നുചേരും, അഭിമാനകരമായ സംഗതികള്‍ ഉണ്ടാകും.
രോഹിണി: കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നന്മയും സത്യസന്ധതയും, ഉണ്ടായിരിക്കും, ധനത്തിന്റെ കാര്യത്തില്‍ ബുദ്ധിമുട്ടില്ല, കലാ സാഹിത്യ രംഗത്തുള്ളവര്‍ക്ക് പുതിയ അവസരം.
മകയിരം: ബന്ധുസമാഗമം, യാത്രാവിജയം, ആരോഗ്യം, വസ്തുക്കളുടെ എഴുത്തു കുത്തുകള്‍ നടക്കാം, ഇഷ്ടഭക്ഷണ ലഭ്യത, ദാമ്പത്യ സുഖം, കുടുംബാഗംങ്ങളും ആയി ഉല്ലാസ യാത്ര പോകും.
തിരുവാതിര: കാര്യവിജയം, സന്തോഷം, ധനയോഗം, ഒരു കാര്യത്തിനും മടി വിചാരിക്കരുത്, ശത്രുജയം, സന്താനസുഖം, ആരോഗ്യപരമായി നല്ലദിവസം, സ്വന്തം താല്പര്യങ്ങള്‍ സംരക്ഷിക്കും.
പുണര്‍തം: കാര്യവിജയം, സുഹൃദ്‌സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ദാമ്പത്യ സുഖം, സ്ത്രീകള്‍ മൂലം നേട്ടം, എല്ലാവരോടും നീതി പുലര്‍ത്തും, നല്ല ആരോഗ്യം ഉണ്ടാകും, വിദ്യാവിജയം.
പൂയം: ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം എന്നിവ കാണുന്നു. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. ഇഷ്ട ഭക്ഷണം ആസ്വദിക്കുവാന്‍ ഇടവരും, അന്യദേശത്ത് നിന്നും ജോലി അറിയിപ്പുകള്‍ കിട്ടും, ഭാഗ്യം അനുകൂലമായി നില്‍ക്കുന്നു.
ആയില്യം: സർക്കാരിൽ നിന്ന് അനുകൂല തീരുമാനങ്ങൾ വന്നു ചേരാം. പൊതുജനങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചെടുക്കും, വിദേശവാസം ഗുണം ചെയ്യും, സുഹൃത്തുക്കളെ കൊണ്ട് സഹായം, സ്ത്രീകളില്‍ അതിയായ താല്പര്യം കാണിക്കും, ക്ഷമയില്ലായ്മ.
മകം: യാത്രകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. തടസങ്ങൾ മാറിക്കിട്ടാം. കാര്യവിജയം, അംഗീകാരം, മനോഹരമായ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും, വിവിധ മേഖലകളില്‍ നിന്നും പണം വരും.
പൂരം: ധനയോഗം, കാര്യവിജയം, അംഗീകാരം, സ്ഥാനക്കയറ്റം, സർവകാര്യവിജയം, പുതിയ കർമ്മ പദ്ധതികൾ, അഭിമാനകരമായ സംഗതികള്‍ സംഭവിക്കും, എല്ലാവരെയും ആകര്‍ഷിക്കും, മറ്റുള്ളവരെ സഹായിക്കും.
ഉത്രം: കാര്യതടസം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, യാത്രാതടസം, ധനതടസം, വരവിനേക്കാള്‍ ചെലവ് അധികരിച്ച് നില്‍ക്കും, വിശ്രമം ഇല്ലാതെ ജോലി ചെയ്യേണ്ടി വരും, മറ്റുള്ളവരുടെ വാഗ്ദാനങ്ങളില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിക്കരുത്.
അത്തം: സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. രാഷ്ട്രീയ പ്രവർത്തകർ അപവാദാരോപണങ്ങൾക്ക് വിധേയരാകും. ചതിക്കപ്പെടാനോ വഞ്ചിതരാകാനോ സാദ്ധ്യത, ദൂരയാത്രാക്ലേശം, ബന്ധുക്കളില്‍ നിന്നുമുള്ള എതിര്‍പ്പുകള്‍.
ചിത്തിര: ഗൃഹത്തിലെ അറ്റകുറ്റപ്പണികൾക്കായി പണം ചെലവഴിക്കും. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. പങ്കാളിയെ തൊഴില്‍ സംബന്ധമായി പിരിഞ്ഞിരിക്കേണ്ടി വരും, സാമ്പത്തിക ഞെരുക്കം അനുഭവത്തില്‍ വരും.
ചോതി: കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, യാത്രാവിജയം ഇവ കാണുന്നു. ആത്മനിയന്ത്രണം പാലിക്കുന്നതിനാല്‍ ആപത്തുകളില്‍ നിന്നും രക്ഷ, എല്ലാ രംഗത്തും അഭിവൃദ്ധി, ജീവിതത്തില്‍ പുരോഗതി. നിലവിലുണ്ടായിരുന്ന വിവാഹ ആലോചന തീർച്ചപ്പെടുത്തും.
വിശാഖം: പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്തി, സർവ്വകാര്യ വിജയം, ശത്രുക്കൾ മിത്രങ്ങളായേക്കും, കുടുംബസുഖം, യാത്രാഗുണം, ജോലിസ്ഥിരമാകും, മംഗള കര്‍മ്മങ്ങള്‍ക്ക് സാക്ഷിയാകും, വിദ്യാപരമായ മുന്നേറ്റം.
അനിഴം: ശ്രദ്ധയോടെ പ്രവർത്തിക്കണം. അസുഖങ്ങൾ കുറയും. വ്യവസായരംഗത്തു ലാഭം ഉണ്ടാകും. ഉല്ലാസയാത്ര നടത്തും, നിലനിന്നിരുന്ന സ്ഥാനമാനങ്ങളും അധികാരവും ഒന്നുകൂടെ കൂടുതലാകും, ദമ്പതികള്‍ തമ്മിലുള്ള കലഹങ്ങളും മറ്റും അവസാനിക്കും.
കേട്ട: സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ഉല്ലാസ യാത്രകള്‍, കോടതി കാര്യങ്ങളില്‍ അനുകൂലമായ തീരുമാനം, ദേവാലയ ദര്‍ശന ഭാഗ്യം, ദാമ്പത്യ ജീവിതവും സാഹചര്യങ്ങളും സന്തോഷപ്രദം.
മൂലം: കലാ-കായികരംഗത്ത് ശോഭിക്കും. സന്തുഷ്ടജീവിതം നയിക്കും. ഭാഗ്യാനുഭവങ്ങൾ വർധിക്കും. സ്വന്തം കുടുംബാഗംജങ്ങളോട് നീതി പുലര്‍ത്തും, ദാനശീലം ഉണ്ടാകും, പണം സൂക്ഷിച്ചു കൈകാര്യം ചെയ്യും, ആത്മീയ ചിന്ത ഉണ്ടാകും.
പൂരാടം: ദൂരയാത്രകൾ വേണ്ടിവരും. സുഹൃത്തുക്കളിൽ നിന്നും തക്കസമയത്ത് സഹായ സഹകരണങ്ങൾ ലഭിക്കും. കലാപരമായ കാര്യങ്ങളില്‍ വിജയം, യാത്ര ചെയ്യാന്‍ യോഗം, വിവാഹകാര്യങ്ങളില്‍ തീരുമാനം.
ഉത്രാടം: ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക നേട്ടം. എല്ലാ കാര്യങ്ങളിലും ഉത്സാഹം പ്രകടമാക്കും. ബന്ധുക്കള്‍ മൂലം നേട്ടം, രോഗശാന്തി, കലഹം പരിഹരിക്കാന്‍ സാധിക്കും, വൃഥാപവാദങ്ങളില്‍ നിന്നും മോചനം.
തിരുവോണം: സർവ്വകാര്യവിജയം, ശത്രുക്കൾ മിത്രങ്ങളായേക്കും, അവിചാരിത ധനലാഭം. സന്താനസുഖം, സൗന്ദര്യബോധം വര്‍ദ്ധിക്കും, പരിശ്രമ ശീലം കൂടുതല്‍ ആയിരിക്കും, അതില്‍ വിജയിക്കുകയും ചെയ്യും. വിവാഹ കാര്യത്തിൽ അനുകൂല തീരുമാനം.
അവിട്ടം: ഗുരുജനങ്ങൾ മൂലം ഗുണം ഉണ്ടാകും. സന്താനസുഖം, ധനലാഭം എന്നിവയുണ്ടാകും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാൻ സാദ്ധ്യത, വിശേഷ വസ്തുക്കള്‍ ലഭിക്കും, വിദ്യാപരമായി അനുകൂലസാഹചര്യം, ആഡംഭര വസ്തുക്കള്‍ ശേഖരിക്കും.
ചതയം: സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങൾക്കായി പണം ചെലവഴിക്കും. പരീക്ഷകളിൽ ശ്രദ്ധിക്കണം. എടുത്തുചാടി പ്രവർത്തിക്കരുത്. മുമ്പുണ്ടായിരുന്ന മോശം കൂട്ടു കെട്ടുകളില്‍ നിന്നും മോചനം നേടണം, മാതാവിന്റെ ആരോഗ്യ പരിപാലനം നടത്തും.
പൂരുരുട്ടാതി: കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചില്‍, ചെലവ്, ധനതടസ്സം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, മനഃപ്രയാസം, സ്ത്രീകള്‍ മുഖേനെ സ്ഥാനമാറ്റം, താഴ്ത്തപ്പടല്‍ എന്നിവ അനുഭവത്തില്‍ വരും, അന്യദേശവാസം, ആരോഗ്യപരമായി കരുതല്‍ വേണം.
ഉത്തൃട്ടാതി: ഉദരവൈഷമ്യം, മനഃപ്രയാസം, യാത്രാതടസം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. കലഹങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കണം, നിസാര കാര്യങ്ങളാല്‍ ജോലിക്ക് കുഴപ്പങ്ങള്‍, സാമ്പത്തിക കാര്യങ്ങളില്‍ ജാമ്യം നില്‍ക്കരുത്.
രേവതി: ഇച്ഛാഭംഗം, മനഃപ്രയാസം, കലഹം, യാത്രാപരാജയം കാര്യപരാജയം, അപകടഭീതി, നഷ്ടം, ശരീരക്ഷതം. എല്ലാ കാര്യത്തിലും അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, അനാവശ്യമായ ദുര്‍വാശി ഒഴിവാക്കുക, എല്ലാകാര്യത്തിലും ജാഗ്രത വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |