SignIn
Kerala Kaumudi Online
Friday, 25 September 2026 9.51 PM IST

കുടുംബ വഴക്കിനിടയിൽ പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് മരിച്ചു,​ മകൻ കസ്റ്റഡിയിൽ

shot-dead
പ്രതീകാത്മക ചിത്രം

ചണ്ഡിഗഡ്: കുടുംബവഴക്കിനിടെ പൊലീസ് ഹെഡ് കോൺസ്റ്റബിളിനെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ചണ്ഡിഗഡ് പൊലീസ് ഹെഡ് കോൺസ്റ്റബിൾ നിതിനാണ് സെക്ടർ 22ലെ വസതിയിൽ ഇന്ന് രാവിലെ വെടിയേറ്റ് മരിച്ചത്. സംഭവത്തിന് പിന്നിൽ കുടുംബപ്രശ്നമാണെന്നാണ് പൊലീസിന്റെ നിഗമനം.

പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലെ അക്കൗണ്ട്സ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു നിതിൻ. വീട്ടിൽവച്ച് മകൻ അർമാനുമായി വാക്കുതർക്കമുണ്ടായതായാണ് പൊലീസ് പറയുന്നത്. തർക്കത്തിനിടെ അർമാൻ പിതാവിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഒന്നിലധികം തവണ വെടിയേറ്റ നിതിൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. പിന്നീട് മുറിക്കുള്ളിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസിൽ വിവരം അറിയിച്ചത്. സംഭവത്തിന് പിന്നാലെ അർമാനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്.

വിവരമറിഞ്ഞ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണസംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. വെടിവയ്പ്പ് നടന്ന സാഹചര്യം, സംഭവങ്ങളുടെ കൃത്യമായ ക്രമം, ഉപയോഗിച്ച ആയുധം തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തുന്നതിനായി തെളിവുകൾ ശേഖരിച്ചു. നിതിന്റെ സർവീസ് റിവോൾവർ ഉപയോഗിച്ചായിരിക്കാം വെടിവയ്പ്പ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടില്ല.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നിതിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യം വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. ഫോറൻസിക് പരിശോധനയുടെയും തുടർ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലാകും സംഭവത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകുക.

English Summary

Chandigarh Police Head Constable Nithin was found shot dead at his Sector 22 residence this morning, reportedly during a family dispute. Police allege his son, Arman, shot him multiple times after an argument. Arman has been taken into custody for questioning. An investigation is underway, with forensic teams collecting evidence to ascertain the exact circumstances of the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME, CHANDIGARH, SHOTDEAD, SON DETAINED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY