SignIn
Kerala Kaumudi Online
Friday, 30 October 2026 12.59 PM IST

പാർക്കിംഗിനെ ചൊല്ലി തർക്കം, മൂന്നുപേരെ വെടിവച്ച് കൊലപ്പെടുത്തി യുവാവ്, പ്രതിയുടെ വീട് പൊളിച്ച് അധികൃതർ

gunshot-incident
സംഭവത്തെ തുടർന്ന് തടിച്ചുകൂടിയ ജനം,​ റിഷഭിന്റെ വീട് പൊളിക്കുന്നു

ലക്‌നൗ:പാർക്കിംഗിനെ ചൊല്ലിയുള്ള ത‌ർക്കത്തിനിടെ പട്ടാപ്പകൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വെടിവച്ച് കൊന്ന് യുവാവ്. ഉത്തർപ്രദേശിലെ ലക്‌നൗവിൽ സാദത്ത്‌ഗഞ്ചിലാണ് സംഭവം. ജനങ്ങൾ നോക്കിനിൽക്കെയാണ് യുവാവ് കൊലനടത്തിയത്. ഒക്‌ടോബർ 26 രാവിലെ 10.30ഓടെയായിരുന്നു കൊലപാതകം.

കാർ പാർക്ക് ചെയ്യുന്നതിനെ ചൊല്ലി ഋഷഭ്‌ ശുക്‌ള (30)​യും തിവാരി കുടുംബവും തമ്മിൽ തർക്കമുണ്ടായി.ഇതിനിടെ 22 സെക്കന്റിനുള്ളിൽ ശുക്‌ള അഞ്ച് തവണ മറ്റുള്ളവരെ വെടിവച്ചു. ഇതിൽ രണ്ടുതവണ പിസ്റ്റർ റീലോഡ് ചെയ്‌തശേഷമാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ശിവാജി തിവാരി (62)​,​ സഹോദരൻ ശിവേന്ദ്ര തിവാരി (55)​,​ ഇദ്ദേഹത്തിന്റെ മകൻ സുയാഷ് തിവാരി (30)​ എന്നിവർ കൊല്ലപ്പെട്ടു. വെടിവയ്‌പ്പിൽ ഗുരുതര പരിക്കേറ്റ മൂവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ ഋഷഭ്‌ ശുക്‌ളയെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാളെ അഞ്ച് ബന്ധുക്കളെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്. റിഷഭിന്റെ പിതാവ് ദിനേശ് ശുക്‌ള (62), സഹോദരി അദിതി (24), അമ്മാവന്മാരായ സതീഷ് (69), ഗീരീഷ് (78), മകൾ പ്രിയ (38) എന്നിവരാണ് പിടിയിലായത്. ഋഷഭിന്റെ മറ്റൊരു അമ്മാവനായ രാജേഷിനെ പൊലീസ് തിരയുകയാണ്. റിഷഭിന്റെ വീടിന്റെ അനധികൃതമായി നിർമ്മിച്ച ഭാഗം ലക്നൗ വികസന അതോറിറ്റി പൊളിച്ചുമാറ്റി.സംഭവംനടന്ന സാദത്‌ഗഞ്ച് പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്ഒ സന്തോഷ് കുമാർ ആര്യയെ ലക്‌നൗ കമ്മിഷണർ തരുൺ ഗൗബ സസ്‌പെൻഡ് ചെയ്‌തു.

English Summary

A young man allegedly shot dead three members of a family in broad daylight following a dispute over parking in Sadatganj, Lucknow, Uttar Pradesh. The killings took place around 10:30 am on October 26, in front of several onlookers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PARKINGSPACE, VIOLANCE, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY