SignIn
Kerala Kaumudi Online
Friday, 30 October 2026 3.46 AM IST

കാർ തടഞ്ഞ് യുവാവി​നെ ആക്രമി​ച്ച് ഫോൺ മോഷ്‌ടിച്ചകേസ്: മൂന്നുപേർ പി​ടി​യി​ൽ

febin

കോതമംഗലം: കാർ തടഞ്ഞുനിറുത്തി യുവാവിനെ ആക്രമിച്ച് മൊബൈൽഫോൺ​ തട്ടിയെടുത്ത കേസിൽ മൂന്നുയുവാക്കളെ ഊന്നുകൽ പൊലീസ് അറസ്റ്റുചെയ്തു. തലക്കോട് ചാലിൽ ഫെബിൻ (27), കുട്ടമംഗലം അക്കോത്ത് ഫവാസ് (30), വയനാട് പുൽപ്പള്ളി തോട്ടത്തിൽ ടോണി (30) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി നേര്യമംഗലം - ഇടുക്കി റോഡിൽവച്ചാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. തലക്കോട് സ്വദേശിയുടെ കാർ തടഞ്ഞുനിറുത്തിയാണ് ഇവർ ഐഫോൺ​ തട്ടിയെടുത്തത്. യുവാവിനെ മർദ്ദി​ക്കുകയും ചെയ്തു. മറ്റൊരു കാറിലാണ് പ്രതികൾ എത്തിയത്. യുവാവിന്റെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്നുപേരും അറസ്റ്റിലായത്.

എസ്.ഐ. സി.പി. ബഷീർ, എ.എസ്.ഐമാരായ വി.ജി. സേതുകുമാർ, സി.പി. ബിനോയി, സുനിൽ, ഉസ്മാൻ, എസ്.സി.പി.ഒമാരായ ഒ.എം. അൻസാർ, ഹാരിസ്,അജിംസ്, ബാലു എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY