SignIn
Kerala Kaumudi Online
Friday, 30 October 2026 12.29 AM IST

കൊച്ചി സിനഗോഗ് തീവയ്പ് കേസ് എൻഐഎയ്ക്ക് ,​ നടപടി പ്രതിക്കെതിരെ യുഎപിഎ ചുമത്തിയതിന് പിന്നാലെ

ebin-paul-
സിനഗോഗ് തീവയ്പ് കേസിലെ പ്രതി എബിൻപോളിനെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ (ഫയൽചിത്രം)​

കൊച്ചി: എറണാകുളം മാർക്കറ്റ് റോഡിലെ ജൂതപ്പള്ളിക്ക് തീയിട്ട കേസ് എൻ.ഐ.എ ഏറ്റെടുത്തു. പ്രതി എബിൻ പോളിനെതിരെ യു.എ.പി.എ വകുപ്പുകൾ ചുമത്തിയതിനു പിന്നാലെയാണ് നടപടി. എബിൻ പോളിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻ.ഐ.എ കോടതിയിൽ അപേക്ഷ നൽകും. എൻ.ഐ.എ വരുമെന്ന് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.


ഈമാസം 12നാണ് കടവുംഭാഗം സിനഗോഗിന്റെ ഗേറ്റിലെ ഫ്ളക്സ് ബോർഡ് പുത്തൻകുരിശ് വടയമ്പാടി കാവാലംകുഴി വീട്ടിൽ എബിൻ പോൾ തീവച്ചത്. തീയിടുന്ന ദൃശ്യം മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു. പിറ്റേന്ന് ഇയാളെ പിടികൂടിയപ്പോൾ തന്നെ എൻ.ഐ.എ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിൽ പങ്കെടുത്തിരുന്നു. പാകിസ്ഥാൻ തീവ്രവാദികളുടെ നിർദ്ദേശപ്രകാരമാണ് തീയിട്ടതെന്നും പ്രതിഫലം ലഭിച്ചെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു. ഫോൺ, ലാപ് ടോപ്പ് എന്നിവ പരിശോധിച്ചപ്പോൾ 'ബോസ്' എന്ന് വിളിക്കുന്ന പാക് തീവ്രവാദിയുമായി നേരിട്ട് ബന്ധപ്പെട്ടതിന്റെ തെളിവുകളും ലഭിച്ചിരുന്നു. രാജ്യവിരുദ്ധ പ്രവർത്തനം തെളിഞ്ഞ സാഹചര്യത്തിലാണ് എൻ.ഐ.എ കേസ് ഏറ്റെടുത്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOCHI, JEWISH SYNAGOGUE FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY