SignIn
Kerala Kaumudi Online
Friday, 30 October 2026 4.33 AM IST

പോക്സോ കേസ് പ്രതിക്ക് 15 വർഷം തടവ്

aa

കയ്പമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 15 വർഷം തടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൊടുങ്ങല്ലൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ (പോക്‌സോ) കോടതി അഡീഷണൽ ജില്ലാ ജഡ്ജി ജോമോൻ ജോണാണ് ശിക്ഷ വിധിച്ചത്. കയ്പമംഗലം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. വരന്തരപ്പിള്ളി പുലിക്കണ്ണി സ്വദേശിയായ അസറുദ്ദീനാണ് (36) പ്രതി. 2024 ജൂലായ് 11ന് 15 വയസിൽ താഴെയുള്ള പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്. കയ്പമംഗലം പൊലീസ് സബ് ഇൻസ്‌പെക്ടറായിരുന്ന കെ.എസ്.സൂരജ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ ടി.ബാബുരാജൻ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POCSO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY