SignIn
Kerala Kaumudi Online
Sunday, 28 June 2026 10.54 PM IST

ഭാര്യയുമായി വഴിവിട്ട ബന്ധം, നഗ്ന ചിത്രങ്ങൾ കാണിച്ച് ഭീഷണി; യുവാവിനെ ഭാര്യയുടെ സഹായത്തോടെ കൊലപ്പെടുത്തി ഓട്ടോ ഡ്രൈവർ

prakash

ചെന്നൈ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ ഓട്ടോ ഡ്രൈവറും ഭാര്യയും ചേർന്ന് കൊലപ്പെടുത്തി. തമിഴ്നാട്ടിലെ കമ്പത്ത് ആണ് സംഭവം. കമ്പം നാട്ടുകാൽ തെരുവിൽ പ്രകാശ് (37) ആണ് കൊല്ലപ്പെട്ടത്. കേസിൽ ഓട്ടോ ഡ്രൈവർ വിനോദ് കുമാർ (34), ഭാര്യ നിത്യ (26), വിനോദ് കുമാറിന്റെ സുഹൃത്ത് രമേശ് (31) എന്നിവരാണ് അറസ്റ്റിലായത്.

പ്രകാശിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായിട്ടില്ല. മുല്ലപ്പെരിയാറിൽ നിന്ന് വൈഗ അണക്കെട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലിൽ മൃതദേഹം തള്ളിയെന്ന് പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കനാലിൽ തിരച്ചിൽ തുടരുന്നു. നിത്യയുമായി പ്രകാശിനുള്ള വഴിവിട്ട ബന്ധമാണ് കൃത്യം നടത്താൻ കാരണമെന്ന് വിനോദ് കുമാർ പൊലീസിനോട് പറഞ്ഞു. തന്റെ നഗ്നചിത്രങ്ങൾ കാണിച്ച് പ്രകാശ് ഭീഷണിപ്പെടുത്തിയിരുന്നെന്ന് നിത്യയും മൊഴി നൽകിയിട്ടുണ്ട്.

ഈ മാസം 21 മുതലാണ് പ്രകാശിനെ കാണാതായത്. തുടർന്ന് ഇയാളുടെ ഭാര്യ പൊലീസിൽ പരാതി നൽകി. അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. രമേശിന്റെ ഓട്ടോയിലാണ് കനാലിൽ തള്ളാനായി മൃതദേഹം കൊണ്ടുപോയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, MURDER CASE, AUTO DRIVER, WIFE, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY