
വിതുര: പൊന്മുടി സന്ദർശിക്കാനെത്തിയ സംഘം സഞ്ചരിച്ചിരുന്ന ടെമ്പോവാനിന്റെ ഗ്ലാസ് മറ്റൊരു സംഘം അടിച്ചുതകർത്തു. പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിലാണ് ആക്രമണം.
നെയ്യാറ്റിൻകര സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് കേടുവരുത്തിയത്. പാർക്കിംഗിനെ ചൊല്ലി പൊന്മുടിയിൽ വച്ച് ഇവരും ബാലരാമപുരത്ത് നിന്നെത്തിയ സംഘവും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. പിന്നാലെ ഇരുസംഘവും പിരിഞ്ഞുപോയി. ഇതിനുശേഷം നെയ്യാറ്റിൻകരയിൽ നിന്ന് വന്നവരെ ഇരുത്തല മൂലയിലെത്തിയപ്പോൾ എതിർസംഘം തടഞ്ഞുനിറുത്തി ഗ്ലാസ് തകർക്കുകയായിരുന്നു.
നെയ്യാറ്റിൻകരയിൽ നിന്നുള്ളവർ പൊന്മുടി ചെക്ക് പോസ്റ്റിലും പ്രശ്നങ്ങളുണ്ടാക്കിയതായി പൊലീസ് പറഞ്ഞു. ഗ്ലാസ് അടിച്ചുപൊട്ടിച്ച സംഘത്തെ പ്രതിയാക്കി വിതുര പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |