
കാസർകോട്: കുട്ടികൾക്കെതിരെയുള്ള ഓൺലൈൻ ലൈംഗിക ചൂഷണങ്ങൾക്കും ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവർക്കും എതിരെ കേരള പോലീസ് നടത്തുന്ന ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ വ്യാപക പരിശോധന. എട്ട് പോലീസ് സ്റ്റേഷൻ പരിധികളിലായി 15 കേന്ദ്രങ്ങളിലാണ് ഒരേസമയം റെയ്ഡ് സംഘടിപ്പിച്ചത്.
നിയമവിരുദ്ധ ദൃശ്യങ്ങൾ ശേഖരിക്കാനും പ്രചരിപ്പിക്കാനും ഉപയോഗിച്ചതെന്ന് കരുതുന്ന 8 ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു. കുമ്പളയിൽ നിന്ന് രണ്ടും കാസർകോട് നിന്ന് രണ്ടും വീതം ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു. ബേക്കൽ, ഹോസ്ദുർഗ്, നീലേശ്വരം, ചന്തേര സ്റ്റേഷൻ പരിധികളിൽ നിന്ന് ഓരോ ഉപകരണങ്ങൾ വീതം പിടിച്ചെടുത്തു. ജില്ലയിൽ 3 കേസ് രജിസ്റ്റർ ചെയ്തു. പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ ശാസ്ത്രീയ പരിശോധനക്കായി ഫോറൻസിക് ലാബിലേക്ക് അയക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |