SignIn
Kerala Kaumudi Online
Sunday, 05 July 2026 5.06 AM IST

ബൈക്കിലെത്തിയ യുവാവിന്റെ പരാക്രമം, തമിഴ്നാട് ബസിന്റെ ഗ്ളാസ് എറിഞ്ഞുതകർത്തു

vld-2
ബൈക്കിലെത്തിയ യുവാവ് ഗ്ളാസ് എറിഞ്ഞുതകർത്ത തമിഴ്നാട് ട്രാൻസ്പോർട്ട് ബസ്.

തിരുവനന്തപുരം: ബൈക്കിലെത്തിയ യുവാവ് തമിഴ്നാട് ബസ് തടഞ്ഞുനിറുത്തി ഗ്ളാസെറിഞ്ഞ് തകർത്തു.ശനിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെ പുലിയൂർശാലയിലായിരുന്നു സംഭവം. മാർത്താണ്ഡത്ത് നിന്ന് പനച്ചമൂട്ടിലെത്തി തിരികെ പോവുകയായിരുന്ന,തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ സ്ത്രീകൾക്കുള്ള സൗജന്യ ബസിന് നേരെയായിരുന്നു ആക്രമണം.ബൈക്കിലെത്തിയ യുവാവ് ബസ് തടഞ്ഞുനിറുത്തി,‌‌ഡ്രൈവറുമായി തർക്കമുണ്ടായി.തുടർന്ന് ചുടുകല്ലെത്ത് ബസിന്റെ മുൻവശത്തെ ഗ്ലാസിലേക്ക് എറിയുകയായിരുന്നു.


ആക്രമണത്തിൽ ഗ്ളാസ് പൂർണമായും തകർന്നു.ബസിൽ എട്ടോളം യാത്രക്കാരുണ്ടായിരുന്നെങ്കിലും,ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.തമിഴ്നാട് ട്രാൻസ്പോർട്ട് അധികൃതരുടെ പരാതിയെ തുടർന്ന് വെള്ളറട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.അക്രമിയുടെ സി.സി .ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY