
ചേർത്തല : നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ പ്രകാരം നാടുകടത്തി. ചേർത്തല പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയായ ചേർത്തല തണ്ണീർമുക്കം പഞ്ചായത്ത് വാർഡ് 1 ൽ വാരനാട് മഠത്തിൽകരി വീട്ടിൽ അനന്തുകുമാറിനെയാണ് (25) ആറ് മാസത്തേക്ക് ആലപ്പുഴ ജില്ലയിൽ നിന്ന് നാടുകടത്തിയത്. ചേർത്തല പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഹേമന്ത് കുമാറിന്റെ റിപ്പോർട്ട് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജിയാണ് ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവിറക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |