SignIn
Kerala Kaumudi Online
Tuesday, 07 July 2026 3.50 AM IST

വഴക്കിനെ തുടർന്ന് യുവാവിന് കുത്തേറ്റു

aa

അന്തിക്കാട്: കണ്ടശ്ശാംകടവ് മാമ്പുള്ളിയിൽ വഴക്കിനെ തുടർന്ന് യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു. അരിമ്പൂർ സ്വദേശി ദേവരാഗം വീട്ടിൽ ശ്യാംകുമാറിനാണ് (42) വയറ്റിൽ കുത്തേറ്റത്. അന്തിക്കാട് മദ്യശാലയിലെ ജീവനക്കാരനായ ഇയാളെ വാടാനപ്പള്ളി ആക്ട്‌സ് പ്രവർത്തകർ തൃശൂർ മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 9:45 ഓടെയായിരുന്നു സംഭവം. മാമ്പുള്ളിയിലെ ഒരു സഞ്ചയന ചടങ്ങിനെത്തിയ ശ്യാംകുമാറും അവിടെ താമസിക്കുന്ന എടക്കാട്ട് വീട്ടിൽ സിലേഷും (47) തമ്മിൽ വാക്കേറ്റമുണ്ടാവുകയും, ഇത് അക്രമത്തിൽ കലാശിക്കുകയുമായിരുന്നു. അക്രമം നടത്തിയ സിലേഷിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY