SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.56 AM IST

സ്വർണം കട്ട കള്ളന് കിട്ടിയത് മുക്കുപണ്ടം!

aa

വെഞ്ഞാറമൂട്: മുക്കുന്നൂരിൽ ആളില്ലാത്ത വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്ന് മോഷ്ടിച്ചത് മുക്കുപണ്ടത്തിന്റെ 20 വളകൾ!. കരുണ ഭവനിൽ സനൽ കുമാറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ബന്ധുവീട്ടിൽ നിന്ന് രാത്രിയോടെ വീട്ടിൽ തിരിച്ചെത്തിയ സനൽ കുമാറും കുടുംബവും വീടിന്റെ പിറകുവശത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഉടൻ തന്നെ അകത്തുകയറി പരിശോധിച്ചു. മോഷ്ടാവ് മുറിമുഴുവൻ തലങ്ങും വിലങ്ങും അരിച്ചുപെറുക്കിയ അവസ്ഥയാണ്. അലമാരയിലെ വസ്ത്രങ്ങളെല്ലാം വാരിവലിച്ചിട്ടിരിക്കുന്നു. അലമാരയിൽ നിധിപോലെ സൂക്ഷിച്ചിരിക്കുന്ന മുക്കുപണ്ടത്തിന്റെ 20 വളകൾ മാത്രമാണ് കള്ളൻ കൊണ്ടുപോയതെന്ന് അറിഞ്ഞപ്പോൾ ആശ്വാസമായി. കതകിന് കേടുപാട് സംഭവിച്ചതൊഴിച്ചാൽ മറ്റ് നഷ്ടങ്ങൾ ഇല്ലെങ്കിലും വീട്ടുടമ വെഞ്ഞാറമൂട് പൊലീസിൽ വിവരമറിയിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY