SignIn
Kerala Kaumudi Online
Sunday, 12 July 2026 4.24 AM IST

അവയവക്കച്ചവടം: ലേക്‌ഷോറിലെ ഡോക്‌ടർമാരെ ചോദ്യം ചെയ്‌ത് ഇ.ഡി

aa

കൊച്ചി: കാസർകോട് സ്വദേശികൾ ഇടനിലക്കാരായി അവയവക്കച്ചവടം നടത്തിയ കേസിൽ എറണാകുളം ലേക്‌ഷോർ ഉൾപ്പടെയുള്ള ആശുപത്രിയിലെ ഡോക്‌ടർമാരെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്‌തു. അവയവദാനത്തിന്റെ മറവിൽ വ്യാജരേഖകൾ ഉപയോഗിച്ച് നടത്തിയ കച്ചവടത്തിൽ ഇവർക്ക് പങ്കുണ്ടോയെന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം.

സംസ്ഥാനത്തെ ഏതാനും പ്രമുഖ ആശുപത്രികളിലെ ഡോക്‌ടർമാരെ കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്‌തത്. ഡോക്‌ടർമാരുടെ വരുമാനം സംബന്ധിച്ച രേഖകളും പരിശോധിച്ചു. ലേക്‌ഷോറിൽ റെയ്ഡിന് ശേഷം മാനേജിംഗ് ഡയറക്‌ടർ എസ്.കെ.അബ്ദുള്ളയെ ഏതാനും ദിവസം മുമ്പ് നോട്ടീസ് കൊടുത്ത് വിളിച്ചുവരുത്തി ഇ.ഡി. ചോദ്യം ചെയ്‌തിരുന്നു.കാസർകോട് സ്വദേശികളായ മുഹമ്മദ് നജീബ്, എ.എ.റഷീദ് എന്നിവർ മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവക്കച്ചവടം നടത്തിയ കേസിലാണ് നടപടി. അഞ്ചു ലക്ഷം മുതൽ 15 ലക്ഷം വരെ രൂപ നൽകി വാങ്ങുന്ന അവയവങ്ങൾ 20 - 35 ലക്ഷത്തിന് വിറ്റതിലെ കള്ളപ്പണയിടപാടാണ് ഇ.ഡി അന്വേഷിക്കുന്നത്.

അഞ്ച് ആശുപത്രികൾ, ഇടനിലക്കാർ, സബ് ഏജന്റുമാർ എന്നിവരുടെ ഒമ്പത് കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയപ്പോൾ ലഭിച്ച വ്യാജരേഖകൾ, ഡിജിറ്റൽ തെളിവുകൾ, ആശുപത്രികളുടെ പണമിടപാടുകൾ എന്നിവയുടെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ചോദ്യം ചെയ്യൽ. സംസ്ഥാന പൊലീസിന് പിന്നാലെയാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY