
പാറശാല: കേരള തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് പാറശാല, പളുകൽ, കന്നുമാമൂട്, കാരക്കോണം തുടങ്ങിയ മേഖലകളിലെ ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും മോഷണം നടത്തിവന്ന രണ്ട് പ്രതികൾ പൊലീസിന്റെ പിടിയിലായി. അണ്ടുകോട്, ചെമ്പറവിള സ്വദേശി രഘു(48), തിരുവനന്തപുരം പേയാട് സ്വദേശി ശിവപ്രസാദ്(45) എന്നിവരാണ് അതിർത്തിക്കപ്പുറത്ത് തമിഴ്‌നാട്ടിലെ പളുകൽ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ 14 ഓളം മോഷണങ്ങളാണ് പിടിയിലായ പ്രതികൾ ഇരുവരും ചേർന്ന് നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |