
പറവൂർ: എം.ഡി.എം.എയുമായി തുരുത്തിപ്പുറം ചാത്തേടം കാട്ടുപറമ്പിൽ ആനന്ദ സാഗറിനെ (29) പുത്തൻവേലിക്കര പൊലീസ് പിടികൂടി. വീട്ടിൽ നടത്തിയ പരിശോധനയിൽ ജീൻസിന്റെ പോക്കറ്റിൽ നിന്ന് രണ്ട് ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. പുത്തൻവേലിക്കര സ്റ്റേഷനിൽ രണ്ട് മയക്കുമരുന്ന് കേസുകളുള്ള ഇയാൾ നിരീക്ഷണത്തിലായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സബ് ഇൻസ്പെക്ടർ എൻ.ജി. അനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |