
ആലുവ: ആലുവ ജില്ലാ ആശുപത്രിയിൽ നഴ്‌സിംഗ് അസിസ്റ്റന്റ് ലാലുവിനെ മർദ്ദിച്ച കേസിൽ ഒരാൾ പൊലീസ് പിടിയിലായി. കുന്നത്തേരി പുറക്കുളം വീട്ടിൽ മുഹമ്മദ് ഹസീബാണ് (20) ആലുവ പൊലീസിന്റെ പിടിയിലായത്. കേസിലെ മുഖ്യപ്രതി റിസ്വാൻ ഒളിവിലാണ്.
വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സ തേടിയെത്തിയ റിസ്വാന്റെ നേതൃത്വത്തിലാണ് ലാലുവിനെ മർദ്ദിച്ചത്. നഴ്സിംഗ് വിഭാഗത്തിൽ നിന്ന് വേഗത്തിൽ പരിചരണം ലഭിച്ചില്ലെന്ന പേരിലായിരുന്നു ആക്രമണം. ആലുവ സി.ഐ പി.എം. ഷെമീർ, എസ്.ഐ വിഷ്ണു, എ.എസ്.ഐ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാൾക്കെതിരെ വേറെയും കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |