
പൂവാർ: 6മാസം കാപ്പ കേസിൽ ജയിൽശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി മറ്റൊരു കേസിൽ വീണ്ടും അറസ്റ്റിലായി. കത്തിവീശി ഭീകരാന്തരീക്ഷം സൃഷിടിച്ച് ഒരാളെ വയറിൽ കുത്തി പപരിക്കേൽപ്പിച്ച സംഭവത്തിൽ ചാവടിചാണി പണ്ടാരവിള കനാൽ കോട്ടേജിൽ ഷിബു എസ്.നായർ (43)നെയാണ് കാഞ്ഞിരംകുളം എസ്.ഐ ബിനുമോഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി 7.30ഓടെയാണ് ലൂർദ്ദിപുരം കുരിശടിക്ക് മുന്നിൽ ഇരുന്നവർക്ക് നേരെ കത്തി വീശിയത്. സംഭവത്തിൽ ലൂർദ്ദിപുരം സ്വദേശി സദൻകുമാറിന് (53)വയറിൽ കുത്തേറ്റു. കാഞ്ഞിരംകുളം പൊലീസ് സ്ഥലത്തെത്തി പ്രതിയെ പിടിക്കാൻ ശ്രമിച്ചെങ്കിലും പൊലീസിന് നേരെയും അക്രമണം നടത്തി. തുടർന്ന് പൊലീസ് ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. 8 മാസത്തിന് മുമ്പ് കാഞ്ഞിരംകുളം ജംഗ്‌ഷനിൽ വച്ച് സമാനമായ സംഭവം പ്രതി നടത്തിയിരുന്നു.ജീപ്പുമായി ജംഗ്ഷനിൽ നിന്ന പൊലീസ് സംഘത്തിന് നേരെ വാൾവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. ജയിൽവാസം കഴിഞ്ഞ് രണ്ടാഴ്ച്ചയ്ക്ക് മുമ്പാണ് പ്രതി പുറത്തിറങ്ങിയത്. മോഷണം,അടിപിടി തുടങ്ങി 40ഓളം കേസിലെ പ്രതിയാണിയാൾ. കോടതയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഫോട്ടോ:ഷിബു എസ്. നായർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |